ഇന്ത്യന്‍ സഞ്ചാരികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന പരിപാടിയാണ് ഹോണ്‍ബില്‍ ഉത്സവം. ഉത്സവങ്ങളുടെ ഉത്സവമെന്നാണ് നാഗാലാന്‍ഡിലെ 'ഹോണ്‍ബില്‍' ഫെസ്റ്റിവല്‍ അറിയപ്പെടുന്നത്. കൊഹിമയില്‍നിന്ന് 12 കിലോമീറ്ററകലെയുള്ള പൈതൃകഗ്രാമമായ കിസാമയില്‍ എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ പത്തുവരെയാണ് ഉത്സവം. നാഗാലാന്‍ഡ് സംസ്ഥാനമായതും 1963 ഡിസംബര്‍ ഒന്നിനാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പ്രത്യേകിച്ച് നാഗാലന്‍ഡിന്റെ ഗോത്രജീവിതത്തെക്കുറിച്ചും അറിയാനും മനസിലാക്കുനുമുള്ള ഏറ്റവും മികച്ച അനുഭവമാണ് ഹോണ്‍ബില്‍. ഈ വര്‍ഷവും ഡിസംബര്‍ ഒന്നിന് തന്നെയാണ് ഹോണ്‍ബില്‍ അരങ്ങേറുക.
ഗോത്രതാളങ്ങളാല്‍ മുഖരിതമാവുന്ന പത്തുനാള്‍. 16 നാഗാ ഗോത്രങ്ങളുടെ സാംസ്‌കാരിക സംഗമഭൂമി കിസാമ. ഗോത്രജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പിന് 2000ത്തില്‍ ആരംഭിച്ച ഹോണ്‍ ബില്‍ ഉത്സവം ഇന്ന് സഞ്ചാരികളുടെയും തീര്‍ഥാടന കേന്ദ്രമാണ്.
കിസാമയിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോണ്‍ബില്‍ ഫെസ്റ്റ് നടക്കുക. ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത കുടിലുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടാകും. അവരുടെ കരകൗശലവസ്തുക്കളും വാങ്ങാം. സംസ്ഥാന സര്‍ക്കാറിന്റെ കലാസാംസ്‌കാരിക വിഭാഗം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് കോര്‍ണറിലെത്തിയാല്‍ കലാകാരന്‍മാരുമായി സംസാരിക്കാനുള്ള അവസരവും ലഭിക്കും. മുളക്, കൈതച്ചക്ക, പന്നിയിറച്ചി എന്നിവയുടെ തീറ്റമത്സരങ്ങള്‍ വേഴാമ്പല്‍ ഉത്സവത്തിന്റെ ഭാഗമായുണ്ടാകും. മലമുകളിലൂടെയുള്ള ബൈക്കോട്ട മത്സരവും നടക്കാറുണ്ട്
വിദേശികള്‍ക്ക് നാഗാലാന്‍ഡില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. എത്തികഴിഞ്ഞ് 24 മണിക്കൂറിനകം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഫോറിനേഴ്സ് റജിസ്ട്രേഷന്‍ ഓഫീസിലോ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യക്കാരായ യാത്രികര്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എടുക്കണം. ഗുവാഹട്ടി, ദീമാപൂര്‍, കൊഹിമ, മോകോക്ചങ് എന്നിവിടങ്ങളിലെ ഡെപ്യൂട്ടി റെസിഡന്‍ഷ്യല്‍ കമ്മീഷണര്‍ ഓഫീസുകളില്‍ നിന്നും ഇത് ലഭിക്കും. ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ എന്നിവ ആവശ്യമാണ്. രണ്ട് മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ കാത്തിരിക്കേണ്ടിയും വരാറുണ്ട്.
Content Highlights: Hornbill Festival 2023 to begin from Dec 1 in Nagaland
Published: 28 Oct 2023, 08:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented