മൂന്നുതവണ ഗ്രാമി പുരസ്‌കാരംനേടിയ സംഗീതജ്ഞന്‍ റിക്കി കേജ് ഒരുക്കിയ സ്വാഗതഗാനം ഇനി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവരുടെ കാതുകള്‍ക്ക് ഇമ്പമേകും. വിമാനത്താവളത്തിന്റെ ഔദ്യോഗികഗാനമായി റിക്കി തേജ് സംഗീതംനല്‍കിയ ഗാനം പുറത്തിറക്കി.
'ദ വേള്‍ഡ് ഈസ് വെയിറ്റിങ് ഫോര്‍ യു' എന്നപേരിലാണ് ഗാനം പുറത്തിറക്കിയത്. ഭിന്നശേഷിക്കാരായ മൂന്നുപേര്‍ വിമാനത്താവളത്തില്‍ യാത്രചെയ്യാനെത്തുന്നതാണ് ഗാനത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഭംഗിമുഴുവന്‍ ഒപ്പിയെടുക്കുന്നരീതിയിലാണ് ചിത്രീകരണം.
രണ്ടുതവണ ഗ്രാമി പുരസ്‌കാരംനേടിയ ഗായകന്‍ ലൊനി പാര്‍ക്കും കന്നഡഗായകന്‍ സിദ്ധാര്‍ഥ് ബെല്‍മണ്ണുമാണ് ഇംഗ്ലീഷും കന്നഡയുംചേര്‍ത്തൊരുക്കിയ 2.28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാലപിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലും ഗാനം ലഭിക്കും.
Content Highlights: grammy award winner ricky kej has composed an anthem for bengaluru airport
Published: 22 Jul 2024, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented