30 ദിവസത്തെയും 60 ദിവസത്തെയും കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് അപേക്ഷിക്കാമെന്നും എല്ലാ രേഖകളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ വിസ അനുവദിക്കുമെന്നും അധികൃതർ.

ദുബായ്: ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ആവശ്യമായ രേഖകളും അപേക്ഷാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ 48 മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭ്യമാക്കുമെന്ന് ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര സന്ദർശകർക്കുള്ള പ്രവേശന നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്.
ജി.ഡി.ആർ.എഫ്.എ.യുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 ദിവസത്തെയും 60 ദിവസത്തെയും കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാമെന്നും ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞാൽ 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ വിസ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. അംഗീകൃത ടൂർ ഓപ്പറേറ്റർമാർ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
യാത്രക്കാർക്ക് സുഗമവും തടസ്സരഹിതവുമായ സേവനം ഉറപ്പാക്കുന്നതിനായി ലളിതവും അതിവേഗത്തിലുള്ളതുമായ നടപടിക്രമങ്ങളിലൂടെയാണ് അപേക്ഷകൾ പരിഗണിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ. വ്യക്തമാക്കി.
അപേക്ഷകർ വ്യക്തിഗത ഫോട്ടോയും സാധുവായ പാസ്‌പോർട്ടിന്റെ പകർപ്പും സമർപ്പിക്കണം. ചില രാജ്യങ്ങളിലെ പൗരർക്ക് സ്വന്തം രാജ്യത്തെ ദേശീയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും നിർബന്ധമാണ്. ആവശ്യമായ രേഖകൾ പൂർണമായാൽ അപേക്ഷകൾ വളരെ കുറഞ്ഞസമയത്തിനുള്ളിൽ പ്രോസസ് ചെയ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു.
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിലൂടെയും അപേക്ഷിക്കുന്നതു മുതൽ ദുബായിലെത്തുന്നതുവരെയുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിലൂടെയും ലോകത്തിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രമെന്ന ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ടൂറിസം-യാത്രാ മേഖലകളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് പുതിയ നടപടികൾ നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: 48-hour processing time for single-entry tourist visas, Available for 30 and 60-day visa durations, Applications must be submitted via authorized tour operators, Mandatory documents include passport copy and personal photo, Streamlined digital procedures to boost Dubai tourism
Published: 11 Jun 2026, 03:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented