ചെന്നൈ: ദക്ഷിണ റെയിൽവേയിലെ 30 സ്റ്റേഷനുകളിൽക്കൂടി ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിക്കും. കേരളത്തിൽ കോഴിക്കോട്, തൃശ്ശൂർ റെയിൽവേ സ്റ്റേഷനുകളിലാണ് ഇൗ സൗകര്യം ഏർപ്പെടുത്തുന്നത്.
യാത്രക്കാർക്ക് സ്വയംപ്രവർത്തിക്കാവുന്ന ലോക്കറുകളാണിത്. മൊബൈൽ ഫോണിൽവരുന്ന ഒ.ടി.പി. ഉപയോഗിച്ചുമാത്രമേ ഡിജിറ്റൽ ലോക്കറുകൾ തുറക്കാൻ കഴിയൂ.
ആറുമണിക്കൂറിന് 60 രൂപയാണ് നിരക്ക്. 10 ബാഗുകൾവരെ ഉൾക്കൊള്ളാവുന്ന ഡിജിറ്റൽ ലഗേജ് ലോക്കറിന് 24 മണിക്കൂറിന് 300 രൂപയാണ് നൽകേണ്ടത്.
വിവിധ നഗരങ്ങളിലേക്ക് യാത്രചെയ്യുന്ന വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ബിസിനസുകാർക്കും ലോക്കർ സഹായകരമാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. തമിഴ്‌നാട്ടിൽ യാത്രക്കാർ ഏറ്റവും കൂടുതൽവരുന്ന ചെന്നൈ സെൻട്രൽ, കാട്പാഡി, തിരുച്ചിറപ്പള്ളി, മേൽമറവത്തൂർ, തിരുവണ്ണാമലൈ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യമുണ്ട്. മംഗളൂരു സ്റ്റേഷനിലും ഇത് നടപ്പാക്കും.
Content Highlights: New digital luggage locker facility launched at 30 Southern Railway stations, including Kozhikode and Thrissur in Kerala. Secure your bags easily!
Published: 07 Feb 2026, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented