ഹൈദരാബാദ്: കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയില്‍ ചില സഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മിക്ക സഞ്ചാരകേന്ദ്രങ്ങളും ഇതിനോടകം തുറന്നു. അതുപോലെ ഹൈദരാബാദിലെ ലോകപ്രശസ്തമായ ചാര്‍മിനാറും ഗോള്‍കൊണ്ട കോട്ടയും ഈയിടെ തുറന്നിരുന്നു.

To advertise here,

എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ തോത് കൂടിയതോടെ വീണ്ടും ഈ സ്മാരകങ്ങള്‍ അടച്ചിടാനൊരുങ്ങുകയാണ് അധികൃതര്‍. മൂന്നു മാസത്തിലധികമായി അടഞ്ഞുകിടന്നിരുന്ന ചാര്‍മിനാറും ഗോള്‍കൊണ്ട കോട്ടയും ഈയിടെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇരു സ്മാരകങ്ങളും നിലകൊള്ളുന്നത്. പോലീസിന്റെ ഇടപെടല്‍മൂലമാണ് ഇവ വീണ്ടും അടയ്ക്കുന്നത്. സഞ്ചാരികള്‍ സാമൂഹിക അകലം പാലിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം.

എന്നാല്‍ വാറങ്കല്‍ കോട്ടയും സ്വയംഭൂ ക്ഷേത്രവും തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  

Content Highlights:  Charminar and Golconda Fort closed down again after brief re-opening