ഏതൊരു ഇന്ത്യക്കാരനും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നാടാണ് ദേവഭൂമിയായ ഉത്തരാഖണ്ഡ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ടതും വ്യത്യസ്തവുമായ ക്ഷേത്രങ്ങളും ടൂറിസം കേന്ദ്രങ്ങളുമെല്ലാമുള്ള അതിമനോഹരമായ പ്രദേശം. ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ ക്ഷേത്രങ്ങള്‍ ഐ.ആര്.സി.ടി.സിയുടെ പാക്കേജില്‍ സന്ദര്‍ശിക്കാനുള്ള ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ചാര്‍ധാം വിമാനയാത്രാ പാക്കേജുമായാണ് ഐ.ആര്.സി.ടി.സി എത്തിയിരിക്കുന്നത്. ഹിമാലയത്തിലെ നാല് പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ 6 മാസം മാത്രം നടത്തുന്ന അതിവിപുലമായ തീര്‍ത്ഥാടന യാത്രയാണ് ചാര്‍ധാം യാത്ര. ഹിന്ദു വിശ്വാസമനുസരിച്ച് മോക്ഷപ്രാപ്തിക്ക് സഹായകരമാകുന്ന തീര്ത്ഥാടനയാത്രയാണിത്. ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയോടൊപ്പം ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളും കൂടാതെ ഉത്തരാഖണ്ഡിലെ മറ്റു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും ഈ യാത്രയിലൂടെ സന്ദര്‍ശിക്കാവുന്നതാണ്.
തീര്‍ത്ഥാടന യാത്ര എന്നതിലുപരി, ഹിമാലയന്‍ മടിത്തട്ടിലെ മനോഹര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനും അനുഭവിക്കുവാനും 13 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്ര അവസരമൊരുക്കുന്നു. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍, യാത്രകള്‍ക്ക് വാഹനം, 12 രാത്രി ഹോട്ടല്‍ താമസം, മൂന്നു നേരവും ഭക്ഷണം, ഐ.ആര്.സി.ടി.സി ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും 2024 സെപ്റ്റംബര്‍ 24 ന് ഈ യാത്ര പുറപ്പെടുന്നു. 64450 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8547845881 എന്ന നമ്പറില്‍ ബന്ധപ്പെടാം,
Content Highlights: chardham yatra package irctc from thiruvananthapuram
Published: 19 Aug 2024, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented