രാജ്യത്തെ മെട്രോ നഗരങ്ങളെല്ലാം പുതുവത്സര ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്തുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ബെംഗളൂരു പോലീസ്. മുഖം തിരച്ചറിയാന്‍ കഴിയാത്തവിധത്തിലുള്ള മാസ്കിനും വിസില്‍ ഉപയോഗിക്കുന്നതിനും ബെംഗളൂരു പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോചകരമാകുന്ന തരത്തിലുള്ള വിസിലുകളാണ് ചില യുവാക്കള്‍ ഉപയോഗിക്കുന്നത്. വിസില്‍ നിരോധിച്ചുള്ള ഉത്തരവ് പങ്കുവെച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്യാനായി ചിലര്‍ മുഖം തിരിച്ചറിയാനാകാത്ത മാസ്ക് ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. അതുകൊണ്ടാണ് അത്തരം മാസ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ സര്‍ജിക്കല്‍ മാസ്ക് ഉപയോഗിക്കുന്നതിന് വിലക്കില്ല.
എട്ടു ലക്ഷത്തോളം പേര് പുതുവത്സര ആഘോഷങ്ങള്‍ക്കായി ബെംഗളൂരു നഗരവീഥികളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനക്കൂട്ടത്തെ നിരീക്ഷിക്കാനായി 10,000 കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
Content Highlights: bengaluru New Year`s Eve Restrictions
Published: 31 Dec 2024, 04:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented