ബെംഗളൂരു: ബെംഗളൂരു മെട്രോ തീവണ്ടിയിൽ യാത്രാ നിരക്ക് വർധന ഫെബ്രുവരി ഒൻപതിന് നിലവിൽവരും. അഞ്ചുശതമാനമാണ് വർധന. മിനിമം നിരക്കായ പത്തുരൂപ 11 രൂപയായി വർധിക്കും. നിലവിലെ കൂടിയനിരക്കായ 90 രൂപ 95 രൂപയായി മാറും.

To advertise here,

മിനിമംനിരക്ക് അഞ്ച് ശതമാനം വർധിക്കുമ്പോൾ 10.50 രൂപയായി മാറുമെങ്കിലും അത് 11 ആയി റൗണ്ട് ചെയ്യും. 2024-ലെ ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ് നിരക്കുവർധന കൊണ്ടുവരുന്നത്.

കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു അവസാനം നിരക്കുവർധന ഏർപ്പെടുത്തിയത്. ആദ്യം നൂറ് ശതമാനം നിരക്കുവർധനയായിരുന്നു അന്ന് വരുത്തിയത്. ഇതിൽ വൻ പ്രതിഷേധം ഉയർന്നതോടെ 70 ശതമാനമാക്കി കുറച്ചു.

എന്നിട്ടും രാജ്യത്തെ ഏറ്റവും നിരക്കുള്ള മെട്രോയാണ് ഇപ്പോൾ ബെംഗളൂരു മെട്രോ. ഇതിലാണ് ഇപ്പോൾ വീണ്ടും വർധന വരുത്താൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് തീരുമാനിച്ചിരിക്കുന്നത്.