അഷ്ടമുടിക്കായലിലും കൊല്ലത്തെ മറ്റ് ജലാശയങ്ങളിലും അനധികൃതമായി സര്‍വീസ് നടത്തുന്ന പുരവഞ്ചികള്‍ക്കെതിരേ കര്‍ശന നടപടിയുമായി തുറമുഖവകുപ്പ്. അഷ്ടമുടിക്കായലില്‍ 23 പുരവഞ്ചികളുണ്ടെങ്കിലും 10ല്‍ താഴെ എണ്ണത്തിനുമാത്രമാണ് രജിസ്‌ട്രേഷനും ഫിറ്റ്‌നെസും ഉള്ളതെന്നാണ് കണക്കുകള്‍.
പുരവഞ്ചികള്‍ ഓടിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ലൈസന്‍സില്ല. 60 പേര്‍ക്ക് കയറാവുന്ന പുരവഞ്ചികളില്‍ 10 പേര്‍ക്കുമാത്രമാണ് മുകളില്‍ ഇരിക്കാന്‍ കഴിയുക. എന്നാല്‍, വഞ്ചിയിലുള്ള മുഴുവന്‍ യാത്രക്കാരും ഒരേസമയം മുകളില്‍ കാഴ്ച കാണാനായി കയറുന്നുണ്ടെന്നും ഇത് അപകടത്തിനിടയാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. മതിയായ ലൈറ്റില്ലാതെയും അനധികൃതമായി ബോട്ടില്‍ കസേരകള്‍ നിരത്തിയും ഉല്ലാസയാത്രകള്‍ നടത്തുന്ന വഞ്ചികളുടെ ഉടമകളും കുടുങ്ങും.
തുറമുഖവകുപ്പധികൃതര്‍ പരിശോധനയ്ക്കായി സ്വകാര്യവഞ്ചികളെ ആശ്രയിക്കുന്നതിനാല്‍ പരിശോധനസംഘം വരുന്നുണ്ടെന്ന സന്ദേശം പ്രചരിക്കുന്നതോടെ പലരും തുരുത്തുകളില്‍ വഞ്ചിയൊതുക്കി മുങ്ങുന്നത് പതിവാണ്. അനധികൃത ബോട്ട് സര്‍വീസ് മൂന്നുവര്‍ഷംവരെ ജയില്‍ ശിക്ഷയും മൂന്നുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഫിറ്റ്‌നെസില്ലാതെ സര്‍വീസ് നടത്തുന്നതും ലൈസന്‍സില്ലാത്തവര്‍ ബോട്ട് ഓടിക്കുന്നതും ബോട്ടുകളിലെ രൂപമാറ്റങ്ങളും ഉടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാവുന്ന കുറ്റങ്ങളാണ്.
പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി
പ്രാക്കുളം, മണലില്‍, കുരീപ്പുഴ പള്ളി എന്നീ കടവുകളില്‍നിന്നു മേരീലാന്‍ഡ്, കാക്കത്തുരുത്ത് എന്നിവിടങ്ങളിലേക്ക് അനധികൃതമായി സര്‍വീസ് നടത്തുന്ന വഞ്ചികള്‍ക്കെതിരേയും ഉടമയ്‌ക്കെതിരേയും കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മത്സ്യബന്ധനമേഖലാ പ്രദേശങ്ങളാണ് ഇവിടമെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തുന്ന യാത്രകളില്‍നിന്നു സന്ദര്‍ശകര്‍ ഒഴിവാകണമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി. അപകടമേഖലയായ ഇവിടങ്ങളിലേക്ക് വ്യാപകമായി സന്ദര്‍ശകരെയുംകൊണ്ട് ചെറുവള്ളങ്ങള്‍വരെ എത്തുന്നതായും അപകടത്തിന് സാധ്യതയുണ്ടെന്നുംകാട്ടി മത്സ്യത്തൊഴിലാളികള്‍ അധികൃതര്‍ക്ക് പരാതിനല്‍കി.
Content Highlights: ashtamudi lake houseboat
Published: 23 Nov 2022, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented