
കനത്തമഴയെത്തുടര്‍ന്ന് തുംഗഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിനാല്‍ ഹംപിയിലെ 12 സ്മാരകങ്ങളും കെട്ടിടങ്ങളും വെള്ളത്തിലായി. വിനോദസഞ്ചാരികളെ വെള്ളംകയറിയ മേഖലയില്‍ വിലക്കിയിട്ടുണ്ട്. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിജയനഗര ഡെപ്യൂട്ടി കമ്മിഷണര്‍ എം.എസ്. ദിവാകര്‍ പറഞ്ഞു.
ഹംപി സന്ദര്‍ശിക്കാനെത്തുന്നവര്‍ തുംഗഭദ്രനദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഹംപിയിലെ പുരന്ദര മണ്ഡപ, ചക്രതീര്‍ഥ, ഹനുമാന് ക്ഷേത്രം തുടങ്ങിയവയാണ് വെള്ളത്തിലായത്. ചിലത് ഭാഗികമായും ചിലത് പൂര്‍ണമായും മുങ്ങി. തുംഗഭദ്രാനദിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കനത്തമഴയാണ് പെയ്യുന്നത്.
തുംഗഭദ്ര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം 1.6 ലക്ഷം ക്യൂസെക്സ് വെള്ളം തുറന്നുവിട്ടത്. അണക്കെട്ട് പരിസരത്ത് സുരക്ഷയ്ക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
Content Highlights: Atleast 12 monuments in Hampi submerge amidst heavy rains
Published: 01 Aug 2024, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented