ടാറ്റാ ഗ്രൂപ്പിനുകീഴിലുള്ള വിമാന കമ്പനിയായ 'എയര്‍ ഇന്ത്യ'യുടെ ഫ്ളൈറ്റുകള്‍ക്കുള്ളിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ രാജ്യത്തെ വിവിധ നൃത്തരൂപങ്ങളില്‍ പുറത്തിറക്കി. നൃത്തരൂപങ്ങള്‍ കൂട്ടിയിണക്കി 'സേഫ്റ്റി മുദ്രാസ്' എന്ന പേരിലാണ് പുതിയ സേഫ്റ്റി വീഡിയോ പുറത്തിറക്കിയത്.
കഥകളിയും മോഹിനിയാട്ടവും ഉള്‍പ്പെടുത്തിയുള്ള വീഡിയോയിലൂടെ യാത്രക്കാരുടെ സുരക്ഷാ മുന്‍കരുതലിനൊപ്പം സാംസ്കാരിക പൈതൃകം കൂടിയാണ് കൊണ്ടുവരുന്നത്. ബിഹു, കഥക്, ഒഡീസി, ഭരതനാട്യം, ഗൂമര്‍, ഗിദ്ദ തുടങ്ങിയ നൃത്തരൂപങ്ങളും വീഡിയോയിലുണ്ട്. കേരളത്തിന്റെ ഓളപ്പരപ്പുകളില്‍ ചിത്രീകരിച്ച ഈ വീഡിയോയില്‍ വിമാനത്തിനുള്ളിലെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും പുകവലിയുടെയും നിരോധനമാണ് വിവരിക്കുന്നത്.
അത്യാധുനിക ഇന്‍-ഫ്ളൈറ്റ് എന്റര്ടെയ്ന്മെന്റ് സ്ക്രീനുകളുള്ള എയര്‍ ഇന്ത്യയുടെ പുതിയ എ350 വിമാനങ്ങളിലാണ് ഈ സുരക്ഷാ വീഡിയോ തുടക്കത്തില്‍ പ്രദര്‍ശിപ്പിക്കുക. എയര്‍ ഇന്ത്യയുടെ മറ്റ് വിമാനങ്ങളിലും ക്രമേണ ഇവ പ്രദര്‍ശിപ്പിക്കും.
Content Highlights: Air India launches new inflight safety video ‘Safety Mudras’
Published: 29 Feb 2024, 11:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented