ഒരു ഇടവേള കിട്ടിയാല്‍ യാത്രയേക്കുറിച്ച് ചിന്തിക്കുന്നവരുടെ മനസില്‍വരുന്നത് ഒരു റോഡ് ട്രിപ്പ് പോയാലോ എന്ന ആലോചനയാവും. ചായകുടിക്കാനിറങ്ങി ഊട്ടിയും കൊടയ്ക്കനാലും മൂന്നാറുംവരെ പോയി വരുന്നവരുണ്ട്. എന്നാല്‍, കുടുംബത്തോടൊപ്പം കുട്ടികളടക്കമുള്ള യാത്രകള്‍ ഇതില്‍നിന്ന് വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുക. അതേസമയം, കുട്ടികളെ യാത്രയിലുടനീളം 'കൈകാര്യം' ചെയ്യുന്നത് വലിയ ടാസ്‌ക് തന്നെയാണ്.
ക്ഷമാശീലം കുറവായിരിക്കുമെന്നതാണ് കുട്ടികളെക്കുറിച്ച് പ്രധാനപരാതി. ഒരു പരിധി കഴിഞ്ഞാല്‍ കുട്ടികള്‍ 'അലമ്പാവും'. ചിലപ്പോള്‍ കരയാന്‍ തുടങ്ങിയെന്നുതന്നെ വരും. ഇത് ചില ദൈര്‍ഘ്യമേറിയ റോഡ് ട്രിപ്പുകളുടെ രസംകൊല്ലിയായേക്കാം. എന്നാല്‍, അത്തരം പ്രതിസന്ധികൾ മറികടക്കാനും വഴികളുണ്ട്. അതില്‍ ചിലത് ഇതാ...
1. നേരത്തെ ഇറങ്ങുക
കുട്ടികളുമായി യാത്ര പ്ലാന്‍ചെയ്യുമ്പോള്‍ നേരത്തെ തന്നെ ഇറങ്ങാന്‍ ശ്രമിക്കുക. രാവിലെയാണ് യാത്ര തുടങ്ങുന്നതെങ്കില്‍, വീട്ടില്‍നിന്ന് 5- 6 മണിയോടെ ഇറങ്ങിയാല്‍ ട്രാഫിക് ബ്ലോക്കുകളെ ഒരുപരിധിവരെ മറികടക്കാന്‍ കഴിയും. മിക്കവാറും കുട്ടികളുടെ ഉറക്കസമയവും ഇതായിരിക്കും. അവര്‍ ഉണര്‍ന്ന് മുഷിഞ്ഞുതുടങ്ങുന്നതിന് മുമ്പേതന്നെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കും.
2. കൊറിക്കാന്‍ സ്‌നാക്‌സ്
യാത്രയില്‍ ഇടയ്ക്കിടെ കൊറിക്കാന്‍ സ്‌നാക്‌സ് കരുതുക എന്നതാണ് ഒരു പ്രധാനകാര്യം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള, തീരുമ്പോള്‍ വീണ്ടും വീണ്ടും എടുത്ത് കൊടുക്കാന്‍ പാകത്തില്‍ ധാരാളമായി സ്‌നാക്‌സ് കരുതണം. ചിപ്‌സ്, മിഠായികള്‍, പാനീയങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍ കരുതാം. ഇഷ്ടമുള്ള സ്‌നാക്കുകള്‍ കുറച്ചധികം കരുതാന്‍ മറക്കരുത്. കുട്ടികള്‍ എപ്പോള്‍ വിശപ്പും മുഷിപ്പും സൂചിപ്പിക്കുന്നോ അപ്പോള്‍ ഇഷ്ടമുള്ള സ്‌നാക്‌സ് നല്‍കി അവരെ 'അടക്കിനിര്‍ത്താം'.
3. നിര്‍ത്തി നിര്‍ത്തി പോകാം..
ഒരേ സ്ഥലത്ത് ഒത്തിരി നേരം ഇരിക്കാനുള്ള ക്ഷമ കുട്ടികള്‍ക്ക് ഉണ്ടാവില്ല. അതിനാല്‍ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി ഒരു ഇടവേള എടുത്ത് യാത്ര തുടരാം. മണിക്കൂറുകള്‍ നീളുന്ന യാത്രയില്‍ ഒരുമണിക്കൂര്‍ കൂടുമ്പോഴെങ്കിലും ഒരു ഇടവേളയെടുക്കാം. നല്ല ഭക്ഷണം ലഭിക്കുന്നതോ കുട്ടികള്‍ക്ക് കളിക്കാന്‍ സൗകര്യമുള്ളതോ ആയ ഇടങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാം.
4. എന്റര്‍ടെയ്ന്‍മെന്റ് വേണം
സ്‌നാക്‌സിന് ഒപ്പംതന്നെ കുട്ടികളെ എപ്പോഴും ഉല്ലാസവാന്മാരാക്കി നിര്‍ത്താന്‍ സഹായിക്കുന്ന എന്തെങ്കിലും കരുതണം. അവര്‍ക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളോ പുസ്തകമോ ഒക്കെയാവാം.
5. ഇന്‍വോള്‍വ്ഡ് ആക്കുക
യാത്രയില്‍ ഉടനീളം കുട്ടികളെ ഇന്‍വോള്‍വ്ഡ് ആക്കി നിര്‍ത്തുക എന്നതാണ് പ്രധാനകാര്യം. അവരെ അവരുടെ ലോകത്തുവിട്ട് നമ്മള്‍ മാറി നില്‍ക്കാന്‍ പാടില്ല. യാത്രയുടെ ഓരോഘട്ടത്തിലും അവരേയും കൂടെക്കൂട്ടുക. സ്ഥലങ്ങളെത്തുമ്പോള്‍ അവിടത്തെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുക, അവര്‍ക്കൊപ്പം ചെറിയ ഗെയിമുകള്‍ കളിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും പരീക്ഷിക്കാം.
Content Highlights: 5 Tips To Make It Hassle-Free Road Trip With Kids
Published: 03 Oct 2024, 09:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented