കടലോരക്കാഴ്ചകളുടെ സ്വർ​ഗം എന്ന് വിശേഷിപ്പിക്കാം ഫ്രാൻസിലെ കോർസിക്ക ദ്വീപിനെ. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ചതും ബ്രിട്ടീഷ് അഡ്മിറലായിരുന്ന നെൽസൺ പ്രഭുവിന് കണ്ണ് നഷ്ടപ്പെട്ടതും ഇവിടെ‌യാണ്. സഞ്ചാരികളുടെ പറുദീസയായ ഇവിടെ സന്ദർശിക്കുന്നതിന് മുമ്പ് ഈ നാടിനെ അടുത്തറിഞ്ഞിരിക്കണം.

To advertise here,

മെഡിറ്ററേനിയനിലെ നാലാമത്തെ വലിയ ദ്വീപാണ് കോർസിക്ക. സിസിലി, സാർഡീനിയ, സൈപ്രസ് എന്നിവയാണ് മറ്റുമൂന്നെണ്ണം. ഹൈക്കർമാരുടെ സ്വർ​ഗം എന്നറിയപ്പെടുന്ന ഇവിടെ 2000 മീറ്ററിലധികം ഉയരമുള്ള 120 പർവതങ്ങളാണ് ദ്വീപിലുള്ളത്. 2,706 മീറ്റർ ഉയരമുള്ള മോണ്ടെ സിന്റോയാണ് ഇതിൽ ഏറ്റവും വലുത്. 

1768-ൽ റോമാക്കാർ കീഴടക്കുകയും പിന്നീട് ബൈസന്റൈൻ ഭരണത്തിൻ കീഴിലാവുകയും ചെയ്ത ശേഷം, ഇറ്റലിയിലെ ജെനോയിസാണ് കോർസിക്ക ഭരിച്ചത്. ഇതിന് തൊട്ടടുത്ത വർഷമാണ് ഭാവി ഭരണാധികാരിയായ നെപ്പോളിയൻ ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം രണ്ട് വർഷം ബ്രിട്ടീഷ് അധീനതയിലായിരുന്നു ഈ ദ്വീപ്. 

1794-ൽ കോർസിക്കയിൽ പാരീസും കോർസിക്കൻ ദേശീയവാദികളും തമ്മിൽ നടന്ന സംഘർഷത്തിനിടെയാണ് അന്ന് പിടിയിലായ ബ്രിട്ടീഷ് അഡ്മിറൽ നെൽസൺ പ്രഭുവിന് വലതുകണ്ണ് നഷ്ടമായത്. 1970-കളുടെ മധ്യത്തിൽ വിഘടനവാദി നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് കോർസിക്ക (FLNC) ബോംബാക്രമണം ആരംഭിച്ചു. മുതിർന്ന ഫ്രഞ്ച് ഉദ്യോ​ഗസ്ഥരെയും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുമായിരുന്നു അവർ ലക്ഷ്യമിട്ടത്.

1980-1990 കളിൽ ദ്വീപിൽ വിവിധ രഹസ്യ സംഘങ്ങളുടെ ആക്രമണം തുടർന്നു. ഇതാകട്ടെ 1998- ഫെബ്രുവരി 6-ന് ദ്വീപിലെ സർക്കാർ പ്രതിനിധിയായ ക്ലോഡ് എറി​ഗ്നാക്കിന്റെ കൊലപാതകത്തിലും. 2014-ലാണ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് കോർസിക്ക സായുധ പ്രചാരണം അവസാനിപ്പിച്ചത്. 

1991 മുതൽ, 3,40,000 ആളുകളുള്ള ദ്വീപ് മറ്റ് ഫ്രഞ്ച് പ്രദേശങ്ങളെ അപേക്ഷിച്ച് സ്വയംഭരണാവകാശം കൂടുതൽ ആസ്വദിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസം, പരിസ്ഥിതി, ​ഗതാ​ഗതം എന്നീ മേഖലകളിൽ. 2015 ൽ ദ്വീപിൽ അധികാരത്തിൽ വന്ന ദേശീയ സഖ്യം കൂടുതൽ സ്വയംഭരണം തേടി. പക്ഷേ കോർസിക്കയുടെ പല ആവശ്യങ്ങളശും പാരീസ് നിരാകരിക്കുകയാണുണ്ടായത്. ഫ്രഞ്ച് ഭാഷയ്ക്കൊപ്പം കോർസിക്കൻ ഭാഷയേയും ഔദ്യോ​ഗികമായി അം​ഗീകരിക്കുക, രാഷ്ട്രീയത്തടവുകാരുടെ പൊതുമാപ്പ് എന്നിവയെല്ലാം അതിൽപ്പെടുന്നു.

ഫ്രാൻസിലെ വലിയ വ്യവസായങ്ങളില്ലാത്ത മേഖലകൂടിയാണ് കോർസിക്ക. ആട്ടിൻ പാലിൽ നിന്നുണ്ടാക്കുന്ന ചീസ്, കാട്ടുപന്നിയിറച്ചി, പാസ്ത തുടങ്ങി സമൃദ്ധമായ ഭക്ഷണരീതിയാണ് ദ്വീപിലേത്. വിനോദസഞ്ചാരമാണ് പ്രധാന വരുമാനമാർ​ഗം. ഇതിന് പുറമേ വൈൻ ഉത്പാദനം, ജീവജാലങ്ങളുടെ പരിപാലനം,  സിട്രസ് പഴങ്ങൾ, പീച്ച് എന്നിവയുടെ കൃഷി തുടങ്ങിയവയാണ് മറ്റുവരുമാനമാർ​ഗങ്ങൾ.