
ശ്വാസം നിലച്ചുപോകുന്നത്രയും അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. മലനിരയില്‍ വിരിഞ്ഞ് പച്ചപ്പിനുള്ളിലൂടെ പാല്ക്കടല് പോലെ താഴേക്കേ് കുതിക്കുന്ന ധൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍. പാല്ക്കടലിന് ഉള്ളിലൂടെയെന്നപോലെ മുന്നോട്ട് കുതിക്കുന്ന തീവണ്ടി. ഏതൊരു സഞ്ചാരിയുടെയും ഹൃദയം കുളിര്‍പ്പിക്കുന്ന വീഡിയോ. വൈറലാകാന്‍ അതികം സമയം വേണ്ടി വന്നില്ല. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ ഉള്‍പ്പടെയുള്ളവര്‍ വീഡിയോ ഏറ്റെടുത്തു. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വീഡിയോ തരംഗമായി. പക്ഷെ പല സ്ഥലത്തും വീഡിയോ ക്രെഡിറ്റ് പല പേരുകളിലായിരുന്നെന്ന് മാത്രം. യഥാര്‍ഥത്തില്‍ വീഡിയോ എടുത്ത കണ്ണൂര്‍ സ്വദേശി ഹഫീല് കെ.പിയാകട്ടെ തന്റെ വീഡിയോ വൈറലായത് വൈകിയാണറിഞ്ഞത്.
ബെംഗളൂരുവിൽ നിന്ന് 570 കിലോമീറ്റര്‍ അകലെ ഗോവയില്‍ കര്‍ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഭഗവാന് മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. 1017 അടി ഉയരത്തില്‍ ഉള്ള ഈ ധൂത് സാഗര്‍ മണ്ഡവി നദിയിലാണുള്ളത്. മാഡ്ഗാവ്- ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. മണ്‍സൂണ്‍ കാലത്ത് നിറഞ്ഞൊഴുകുന്ന ധൂത് സാഗറിന് സമീപത്ത് കൂടെ ട്രെയിന്‍ കടന്നുപോകുന്ന കാഴ്ച അതിമനോഹരമാണ്. പല ഫോട്ടോഗ്രാഫര്‍മാരും സഞ്ചാരികളും ഈ ദൃശ്യം പകര്‍ത്താന്‍ വേണ്ടി മണ്‍സൂണ്‍ കാലത്ത് ധൂത് സാഗറിലെത്താറുണ്ട്.

കിന്‍ഫ്രയില്‍ ജീവനക്കാരനായിരുന്ന ഹഫീല് തന്റെ ധൂത് സാഗര്‍ ട്രക്കിങ്ങിനിടെയാണ് ഈ വീഡിയോ എടുത്തത്. കണ്ണൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഗോവയിലെത്തിയ ഹഫീലും സംഘവും ഗോവയില്‍ നിന്ന് കുലോം വഴി കാസ്ട്രോങ് പോകുന്ന ട്രെയിനില്‍ കയറി കുലോം ഇറങ്ങി ട്രെക്ക് ചെയ്താണ് ധൂത് സാഗറിലെത്തിയത്. ഫോട്ടോഗ്രാഫിയിലും താല്പര്യമുള്ള ഹഫീല് ധൂത് സാഗറിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തിരുന്നു. ഇവ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു. ഇതിലൊരു വീഡിയോയാണ് വൈറലായി മാറിയത്.
ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെയും നിരവധി പ്രശസ്തരായ സഞ്ചാരികളും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വീഡിയോ പങ്കുവെച്ചു. എന്‍.ഡി.റ്റി.വി, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യ ടുഡെ തുടങ്ങി പല ദേശീയ മാധ്യമങ്ങളും ഈ വീഡിയോ ഉള്‍പ്പെടുത്തി സ്റ്റോറികള്‍ ചെയ്യുകയും അവരുടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. പലരും തനിക്ക് ക്രെഡിറ്റ് തന്നില്ലെങ്കിലും തന്റെ വീഡിയോ ഒരുപാട് പേരിലേക്ക് എത്തിയതില്‍ സന്തോഷമുണ്ടെന്ന് ഹഫീല് മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു. "വീഡിയോയുടെ ഭംഗി നഷ്ടപ്പെടാതിരിക്കാനാണ് വാട്ടര്‍മാര്‍ക്ക് ചെയ്യാതിരുന്നത്. ഞാനെടുത്ത എന്റെ കണ്ണുകളില്‍ പതിഞ്ഞ ഏറ്റവും മനോഹരമായ ഫ്രെയിമായിരുന്നു അത്. യാത്രികരുടെ പാല്ക്കടല്. അത് ഏത് പേരിലായാലും ഒരുപാട് പേരിലേക്ക് എത്തിയതില്‍ അഭിമാനം".





+6
Content Highlights: dudhsagar waterfall viral video goa travel
Published: 23 Jul 2022, 01:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented