
കടലിന്റെ നീലിമ ആസ്വദിക്കാൻ പ്രശാന്തസുന്ദരമായ ഒരിടം ആലോചിച്ചാൽ ഏവരുടേയും മനസിലേക്ക് വരുന്ന ആദ്യ പേരുകളിൽ ഒന്നാണ് മാലദ്വീപ്. പലരുടേയും സ്വപ്ന സഞ്ചാരകേന്ദ്രം കൂടിയാണ് മാലദ്വീപ്. കേരളത്തിൽ നിന്ന് എളുപ്പം പോയിവരാവുന്ന ഈ ദ്വീപിൽ അവധിയാഘോഷിക്കുകയാണ് നടി റെബ മോണിക്കാ ജോൺ.
താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് നിറയെ മാലദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ്. ഞാനിപ്പോഴും അവധിയുടെ ആലസ്യത്തിലാണെന്നാണ് അതിൽ ഒരു പോസ്റ്റ്. മാലദ്വീപിൽ നിന്നുള്ള ഒരുപാട് ചിത്രങ്ങൾ കയ്യിലുണ്ട്. അതെല്ലാം പങ്കുവെയ്ക്കാം. എന്നാലേ നിങ്ങൾക്കെന്നോട് അസൂയ തോന്നി ഒരു അവധിക്കാല യാത്രയ്ക്ക് പദ്ധതിയിടൂ എന്നാണ് റെബ കുറിച്ചിരിക്കുന്നത്.
വൈകുന്നേരം ബോട്ട് യാത്രയ്ക്ക് പോകുകയും ഡോൾഫിനുകളെ കണ്ടതും നടി മറ്റൊരു പോസ്റ്റിൽ പറയുന്നുണ്ട്. കടലിൽ ഡോൾഫിനുകളെ കണ്ടു എന്നതല്ല പ്രധാനം. അവയുടെ സ്വന്തം ആവാസവ്യവസ്ഥയിൽ അവരുടെ കുടുംബത്തോടൊപ്പം, ചുറ്റും കളിക്കുന്നതും പരസ്പരം ആശയവിനിമയം നടത്തുന്നതും നേരിൽക്കാണാനായി എന്നതിലാണ് കാര്യമെന്നും അവർ പോസ്റ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും ആഴംകൂടിയ പവിഴദ്വീപുകളിലൊന്നായ ഹുവാധു അറ്റോൾ സന്ദർശിച്ചതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാണ് സ്വർഗമെന്നും അക്ഷരാർത്ഥത്തിൽ വാക്കുകൾ കിട്ടാതായെന്നുമാണ് അവർ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
ഭർത്താവ് ജോയ്മോൻ ജോസഫിനൊപ്പമായിരുന്നു റെബയുടെ മാലദ്വീപ് യാത്ര. ഈയിടെയാണ് ഇരുവരും വിവാഹിതരായത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റെബ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. വിഷ്ണു വിശാൽ നായകനായ എഫ്.ഐ.ആർ ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങി പ്രദർശനം തുടരുന്ന ചിത്രം.
Content Highlights: actress Reba Monica John, maldives, Maldives tourism, Celebrity Travel
Published: 20 Feb 2022, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented