വെളുത്ത മാനത്തെ ഓർമിപ്പിക്കുന്ന വെള്ളച്ചാട്ടം, മനംമയക്കും തൂവാനം ട്രെക്കിങ്


ജയൻ വാര്യത്ത്

പുഴയോര വനത്തിലൂടെ നടന്നു നീർമരുത്, പൊരിശുമരം (ഇന്ത്യൻ സാറ്റിൻവുഡ്), തമ്പകം തുടങ്ങിയ അപൂർവം മരങ്ങളും വൈവിധ്യങ്ങളായ ഓർക്കിഡുകളുടെയും കാഴ്ചയാണ് ഈ ട്രെക്കിങ് സമ്മാനിക്കുന്നത്.

തൂവാനം വെള്ളച്ചാട്ടം | ഫോട്ടോ: മാതൃഭൂമി

കേരളത്തിൽ തന്നെ ഏറ്റവും മികച്ച ട്രെക്കിങ്ങുകളിൽ ഒന്നാണ് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ട ട്രെക്കിങ്. വന്യതയുടെ തീവ്രതയും പ്രകൃതിയുടെ ആകർഷീണതയും ആനയടക്കമുള്ള വന്യജീവികളുടെ ചൂരും അടുത്തറിഞ്ഞ ഈ നടത്തം ഓർമച്ചെപ്പിൽ സൂക്ഷിച്ചുവെയ്ക്കുവാൻ കഴിയുന്ന ഒന്നാണ്. മലമുഴക്കി വേഴാമ്പൽ സന്ദർശിക്കുന്ന വനമേഖലയാണിത്.

കിഴക്കോട്ട് ഒഴുകുന്ന പാമ്പാറിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.തമിഴ്നാട്ടിലേക്ക് ഒഴുകിപ്പോകുന്ന പാമ്പാറ്റിൽ 100 അടി ഉയരത്തിൽനിന്നു താഴേക്ക് പതഞ്ഞ് പതിക്കുന്ന വെള്ളം വെളുത്ത ആകാശത്തിനെ പോലെ തോന്നിക്കും വിധമായതിനാലാണ് തൂവാനം എന്ന വെളുത്ത ആകാശം എന്ന പേര് ഈ വെള്ളച്ചാട്ടത്തിന് ലഭിച്ചത്. ആന, കാട്ടുപോത്ത്, മാൻ, മ്ലാവ്, മയിൽ ഭാഗ്യമുണ്ടെങ്കിൽ പുലിയടക്കമുള്ള വന്യജീവികളുടെ കാഴ്ചകളും ട്രെക്കിങ്ങിന് മുതൽകൂട്ടാകുന്നു.

പുഴയോര വനത്തിലൂടെ നടന്നു നീർമരുത്, പൊരിശുമരം (ഇന്ത്യൻ സാറ്റിൻവുഡ്), തമ്പകം തുടങ്ങിയ അപൂർവം മരങ്ങളും വൈവിധ്യങ്ങളായ ഓർക്കിഡുകളുടെയും കാഴ്ചയാണ് ഈ ട്രെക്കിങ് സമ്മാനിക്കുന്നത്.

ആലാംപ്പെട്ടിതോട് (മാധനി), കൊമ്പക്കയം തോട് എന്നിവ കുറുകെ കടന്നുവേണം തൂവാനത്തിൽ എത്തുവാൻ. ഈ തോടുകൾ കടന്നുപോകുന്ന (റിവർ ക്രോസിങ്) അനുഭവം വേറിട്ടതാണ്.

തൂവാനം വെള്ളച്ചാട്ടത്തിലേക്ക് ചിന്നാർ
വനത്തിലൂടെ പോകുന്ന സഞ്ചാരികൾ

ലൊക്കേഷൻ

ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മറയൂർ-ഉദുമൽപേട്ട സംസ്ഥാന പാതയിൽ മറയൂരിൽനിന്നു എട്ടുകിലോ മീറ്റർ അകലെയും തമിഴ്നാട് ഉദുമൽപേട്ടയിൽനിന്നു 32 കിലോമീറ്റർ ദൂരം യാത്രചെയ്താൽ ആലാംപ്പെട്ടി ഇക്കോഷോപ്പിൽ എത്താം. ഇവിടെനിന്നു ട്രെക്കർമാരുടെ സഹായത്തോടെ മൂന്ന് കിലോമീറ്റർ ദൂരം പാമ്പാറിൻ തീരത്തുകൂടി നടന്നാൽ തൂവാനം വെള്ളച്ചാട്ടത്തിൽ എത്താം. മൂന്നര മണിക്കൂർ കൊണ്ട് പോയിവരാം. രാവിലെ 8.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് ട്രെക്കിങ് സമയം.

എത്ര ചെലവാകും

തദ്ദേശീയർക്ക് 300 രൂപയും വിദേശികൾക്ക് 700 രൂപയുമാണ് നിരക്ക്. മുൻകൂട്ടി ബുക്കുചെയ്യുന്നതിന് മൂന്നാർ വാർഡന്റെ ഓഫീസിലും ചിന്നാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെടാം. 04865231587.

Content Highlights: thoovanam waterfall trekking full details, idukki trekking booking details


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented