മാള : അപകടകരമായി ഭാരം കയറ്റിപ്പോകുന്ന ചരക്കുവാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇതു സംബന്ധിച്ച നിർദേശം ജില്ലാ പോലീസ് മേധാവികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ചതായി അറിയിച്ചു.
അശ്രദ്ധമായി, നിയമവിരുദ്ധമായ രീതിയിൽ ഭാരം കയറ്റിപ്പോകുന്ന വാഹനങ്ങൾ വരുത്തിയ അപകടങ്ങൾ സംബന്ധിച്ച മാതൃഭൂമി വാർത്തകളുടെ പകർപ്പുകളും വിവിധ സ്ഥലങ്ങളിലെ ചിത്രങ്ങളും ഉൾപ്പെടെ മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
അപകടകരമായി ഭാരം കയറ്റിപ്പോകുന്ന വാഹനങ്ങളുടെ പരിശോധന കർശനമാക്കുന്നതിനും സ്ഥാപനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനും എല്ലാ എസ്.എച്ച്.ഒ.മാർക്കും നിർദേശം നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ശേഷിയും വലുപ്പവും പരിഗണിക്കാതെ കമ്പിയും പട്ടയും ഉൾപ്പെടെയുള്ള സാധനങ്ങളുമായി ജനത്തിരക്കേറിയ റോഡിലൂടെ പോകുന്നത് അപകടങ്ങളുണ്ടാക്കുകയാണ്.
ഇത്തരം സംഭവങ്ങളിൽ പോലീസ് പലപ്പോഴും കേസെടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്.നിരവധി പേർക്ക് ജീവഹാനി വരുത്താവുന്ന നിലയിൽ അപകടകരമായി ഭാരം കയറ്റിപ്പോയി അപകടമുണ്ടാക്കിയാലും പോലീസും മോട്ടോർ വാഹനവകുപ്പും നിയമനടപടി സ്വീകരിക്കാതെ ആവർത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്ന് ഷാന്റി ജോസഫ് തട്ടകത്ത് പറഞ്ഞു.
Published: 14 Sept 2026, 01:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented