നെയ്യാറ്റിൻകര : കരിനട ആശ്രയ റെസിഡെൻസ് അസോസിയേഷന്റെയും വനിതാവേദിയുടെയും വാർഷികവും കുടുംബസംഗമവും നടന്നു. നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു.

To advertise here,

 

അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ്‌കുമാർ അധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ അജിൻ, വി.കെ.അവനീന്ദ്രകുമാർ, എൻ.കെ.രഞ്ജിത്ത്, എസ്.കെ.ജയകുമാർ, രാജ്‌മോഹൻ, മണലൂർ ശിവപ്രസാദ്, സുധാകരൻ, തലയൽ പ്രകാശ്, ചമ്പയിൽ സുരേഷ്, രമണി തുടങ്ങിയവർ സംസാരിച്ചു.ആശ്രയയുടെ നാല് പതിറ്റാണ്ട് പ്രവർത്തനങ്ങളിൽ സേവനം നടത്തിയ അയണിത്തോട്ടം കൃഷ്ണൻനായർ, എ.കൃഷ്ണൻകുട്ടി എന്നിവരെ നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ ആദരിച്ചു.