കൊച്ചി: കൂന്തലിന്റെ (ഇന്ത്യന്‍ സ്‌ക്വിഡ്) ജനിതക പ്രത്യേകതകള്‍ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. ബുദ്ധിശക്തി, മസ്തിഷ്‌ക വികാസം തുടങ്ങി മനുഷ്യരുടെ നാഡീവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീന്‍ എക്‌സ്പ്രഷന്‍ മാതൃകകളാണ് സി.എം.എഫ്.ആര്‍.ഐ. ഗവേഷകര്‍ പഠന വിധേയമാക്കിയത്.
സി.എം.എഫ്.ആര്‍.ഐ.യിലെ മറൈന്‍ ബയോ ടെക്നോളജി, ഫിഷ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഹെല്‍ത്ത് ഡിവിഷനിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.കൂന്തലുകളുടെ ജനിതക പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ജീന്‍ എക്‌സ്പ്രഷന്‍ പ്രൊഫൈലുകളാണ് സി.എം.എഫ്.ആര്‍.ഐ. ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
വികസിത നാഡീവ്യൂഹം, ബുദ്ധിശക്തി, നിറം മാറാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകളോടു കൂടിയ സമുദ്രജീവിയാണ് കൂന്തല്‍. പരിണാമപരമായ ബന്ധങ്ങളിലേക്കാണ് ഇത് വെളിച്ചം വീശുന്നത്.എല്ലാ ജീവജാലങ്ങളുടെയും ബുദ്ധിശേഷി, മസ്തിഷ്‌ക വികാസം എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്ന സുപ്രധാന മാതൃകാ ജീവിവര്‍ഗമാണ് കൂന്തലെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞെന്ന് ഡോ. സന്ധ്യ സുകുമാരന്‍ പറഞ്ഞു. കടല്‍ജീവികള്‍ പാരിസ്ഥിതിക മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ ജനിതക കണ്ടെത്തലുകള്‍ വഴിയൊരുക്കും.
Content Highlights: Squid fish genetics new study
Published: 29 Jan 2025, 08:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented