ചൊവ്വയില്‍ അജ്ഞാതമായ ക്രിസ്റ്റലുകള്‍ അടങ്ങിയ പാറകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി റോവര്‍. വിശദമായ പരിശോധനയില്‍ ശുദ്ധമായ സള്‍ഫറാണ് ഈ ക്രിസ്റ്റലുകളെന്ന് സ്ഥിരീകരിച്ചു. ചൊവ്വയില്‍ ആദ്യമായാണ് ഇത്തരം ഒരുകണ്ടെത്തല്‍. 

To advertise here,

2024 മെയ് 30-നാണ് വിണ്ടുകീറിയ ഒരു പാറ ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തിയത്. മഞ്ഞനിറത്തിലുള്ള സള്‍ഫര്‍ ക്രിസ്റ്റലുകള്‍ അടങ്ങുന്നതായിരുന്നു അത്. ചൊവ്വിയില്‍ മുമ്പെങ്ങും ഇത്തരം ഒരു കാഴ്ചയ്ക്ക് ശാസ്ത്രലോകം സാക്ഷിയായിട്ടില്ല. 

സള്‍ഫേറ്റ് സമ്പുഷ്ടമായുള്ള മേഖലയിലാണ് 2023 ഒക്ടോബര്‍ മുതല്‍ ക്യൂരിയോസിറ്റില പേടകം പര്യവേക്ഷണം നടത്തുന്നത്. സള്‍ഫറും ഓക്‌സിജനും അടങ്ങിയവയാണ് സള്‍ഫേറ്റുകള്‍. സള്‍ഫേറ്റുകളെ നേരത്തെ ചൊവ്വയില്‍ കണ്ടെത്തിയിട്ടുണ്ട്. സള്‍ഫര്‍ അടങ്ങിയ ധാതുക്കളുടെ ഭാഗമായാണ് സള്‍ഫേറ്റുകള്‍ ഉണ്ടാവാറ്. മൂലകമായ സള്‍ഫറിനെ അതിന്റെ ശുദ്ധമായ രൂപത്തില്‍ ചൊവ്വയില്‍ കാണുന്നത് ആദ്യമായാണ്. 

മരുഭൂമിയില്‍ ഒരു മരുപ്പച്ച കണ്ടെത്തിയിരിക്കുന്നു എന്നാണ് ഈ കണ്ടെത്തലിനെ കുറിച്ച് ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലുള്ള ക്യൂരിയോസിറ്റി പ്രൊജക്ട് സൈന്റിസ്റ്റായ അശ്വിന്‍ വാസവദ പറഞ്ഞത്. 

ചൊവ്വയിലെ മൗണ്ട് ഷാര്‍പ്പ് എന്ന പ്രദേശത്ത് പ്രാചീനകാലത്തെ ചൊവ്വയില്‍ വെള്ളമൊഴുകി രൂപപ്പെട്ട ഗെഡിസ് വാലിസ് ചാനലിലാണ് സള്‍ഫര്‍ കണ്ടെത്തിയത്. ഏഴ് വര്‍ഷക്കാലമായി ക്യൂരിയോസിറ്റി ഈ പ്രദേശത്തുണ്ട്. ചൊവ്വയുടെ ഭൂതകാല പ്രകൃതിയെകുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ സഹായകമായേക്കും.