യൂട്യൂബിലെ ട്രെന്‍ഡിങ്, ട്രെന്‍ഡിങ് നൗ പേജുകള്‍ ഒഴിവാക്കുന്നുവെന്നറിയിച്ച് കമ്പനി. ഇവയ്ക്ക് പകരം ചാര്‍ട്സ് എന്ന പേരില്‍ പുതിയ സെക്ഷനാണ് അവതരിപ്പിക്കുക. കാറ്റഗറി അടിസ്ഥാനമാക്കിയുള്ള വീഡിയോകളുടെ പട്ടികയായിരിക്കും ചാര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദ കാലമായി യൂട്യൂബിലെ കാഴ്ചക്കാരുടെ സ്വഭാവത്തില്‍ മാറ്റംവരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം.
പത്ത് വര്ഷങ്ങള്ക്കാലം കൊണ്ട് ട്രെന്‍ഡിങ് എന്നതിന്റെ അര്‍ത്ഥത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് യൂട്യൂബ് പറയുന്നു. ഒറ്റപ്പെട്ട വൈറല്‍ വീഡിയോകള്‍ എന്നതില്‍ നിന്ന് മൈക്രോ ട്രെന്‍ഡുകളും ഫാന്ഡങ്ങളിലേക്കും (Fandom) ശ്രദ്ധമാറിയിരിക്കുന്നു. ഇപ്പോള്‍ റെക്കമെന്റേഷനുകള്‍, ഷോര്‍ട്സ്, കമന്റുകള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയിലൂടെയെല്ലാം കാഴ്ചക്കാര്‍ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിലൂടെ ട്രെന്‍ഡ്സ് കൂടുതല്‍ വ്യക്തിപരവും ചലനാത്മകവുമാണ്. യൂട്യൂബ് പറയുന്നു.
ടോപ്പ് മ്യൂസിക് വീഡിയോകള്‍, ടോപ്പ് പോഡ്കാസ്റ്റ് വീഡിയോകള്‍, മൂവീ ട്രെയിലറുകള്‍ അങ്ങനെ വിവിധ വിഭാഗങ്ങളായാണ് ചാര്‍ട്ടില്‍ വീഡിയോകള്‍ ക്രമീകരിക്കുക. നിലവിലെ ട്രെന്‍ഡിങ് നൗ ലിസ്റ്റില്‍ എല്ലാ ഉള്ളടക്കങ്ങളും ഒന്നിച്ചാണ് കാണുക. ഇതിന് പുറമെ മ്യൂസിക്, ഗെയിമിങ്, മൂവീസ് എന്നീ വിഭാഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വളര്‍ന്നുവരുന്ന യൂട്യൂബര്‍മാരെ സഹായിക്കുന്നതിന് 'ക്രിയേറ്റേഴ്സ് ഓണ്‍ റൈസ്' പോലുള്ള ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിക്കും. ഹൈപ്പ് എന്ന പേരില്‍ ഇഷ്ടപ്പെട്ട വീഡിയോകള്‍ക്ക് പ്രചാരം നല്കാന് കാഴ്ചക്കാരെ സഹായിക്കുന്ന ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ തിരിച്ചറിഞ്ഞ് പ്രേക്ഷകരെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഇന്സ്പിരേഷന് ടാബും യൂട്യൂബ് സ്റ്റുഡിയോയില്‍ ലഭ്യമാണ്.
Content Highlights: YouTube is replacing its Trending tab with a new Charts section, offering categorized video lists
Published: 16 Jul 2025, 02:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented