ഭാഷകളുടെ അതിരില്ലാതെ ലോകത്തെവിടെയുമുള്ള ആളുകളുമായി ചാറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. പേര് അര്‍ത്ഥമാക്കുന്നത് പോലെ ഭാഷകള്‍ തത്സമയം തര്‍ജമ ചെയ്യുന്ന ഫീച്ചറാണിത്.

ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഒട്ടേറെ ഫീച്ചറുകളുണ്ട് വാട്‌സാപ്പില്‍. അക്കൂട്ടത്തിലേക്ക് എത്തിയ പുതിയ ഫീച്ചറാണ് ലൈവ് ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍. ഭാഷകളുടെ അതിരില്ലാതെ ലോകത്തെവിടെയുമുള്ള ആളുകളുമായി ചാറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. പേര് അര്‍ത്ഥമാക്കുന്നത് പോലെ ഭാഷകള്‍ തത്സമയം തര്‍ജമ ചെയ്യുന്ന ഫീച്ചറാണിത്.
ഒരു ഉപഭോക്താവിന് മറ്റൊരു ഭാഷയില്‍ നിന്ന് സന്ദേശം ലഭിച്ചാല്‍ ആ സന്ദേശത്തിന് മേല്‍ ലോങ് പ്രസ് ചെയ്ത് തുറന്നുവരുന്ന ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ട്രാന്‍സ്ലേറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. തര്‍ജമ ചെയ്ത സന്ദേശങ്ങള്‍ സേവ് ചെയ്യാനുള്ള ഓപ്ഷനും വാട്‌സാപ്പ് നല്‍കുന്നു. ഗ്രൂപ്പ് ചാറ്റിലും, പേഴ്‌സണല്‍ ചാറ്റുകളിലും ചാനല്‍ അപ്‌ഡേറ്റിലും ഈ സൗകര്യം ലഭ്യമാവും.
എന്നാല്‍ ഓരോ സന്ദേശവും ഉപഭോക്താവ് സ്വയം ട്രാന്‍സ്ലേറ്റ് ചെയ്യണമെന്നില്ല. ഓട്ടോ ട്രാന്‍സ്ലേഷന്‍ ഓപ്ഷനും ഇതില്‍ ലഭ്യമാണ്. ഇതുവഴി ഒരു ചാറ്റ് ത്രെഡില്‍ ഇങ്ങോട്ട് വരുന്ന സന്ദേശങ്ങളെല്ലാം ഓട്ടോമാറ്റിക് ആയി തര്‍ജമ ചെയ്യാന്‍ സാധിക്കും.
ആന്‍ഡ്രോയിഡിലും ഐഫോണുകളിലും നിശ്ചിത ഭാഷകളില്‍ ഈ സൗകര്യം ലഭ്യമാവും. താമസിയാതെ കൂടുതല്‍ ഭാഷകള്‍ ചേര്‍ക്കപ്പെടും. നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലുള്ള തര്‍ജമയാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 19 ല്‍ ഏറെ ഭാഷകളിലായി ഐഫോണിലും ഫീച്ചര്‍ താമസിയാതെ എത്തും.
Content Highlights: WhatsApp's new live translation feature enables real-time message translation in chats, groups, and channels, breaking language barriers for global users.
Published: 27 Sept 2025, 08:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented