ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റ് അവതരിപ്പിക്കപ്പെട്ടിട്ട് ഒരാഴ്ചയേ ആയുള്ളൂ. വിപണിയിലെത്തി ദിവസങ്ങള്‍ക്ക് ശേഷം ആപ്പിള്‍ വിഷന്‍ പ്രോയുമായി ബന്ധപ്പെട്ട അമ്പരപ്പിക്കുന്ന ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. ആളുകള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റ് ധരിച്ച് തെരുവുകളിലൂടെ നടന്നു നീങ്ങുന്നതും, പൊതു സ്ഥലങ്ങളില്‍ ഇരുന്ന് ആംഗ്യങ്ങളിലൂടെ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം. ആപ്പിള്‍ വിഷന്‍ പ്രോയെ പോലുള്ള ഉപകരണം പൊതുസ്ഥലങ്ങളില്‍ ഈരീതിയില്‍ ഉപയോഗിക്കപ്പെടുന്നത് ഇത് ആദ്യമാണ്.
വിഷന്‍ പ്രോ ധരിച്ച് സ്‌കേറ്റ് ബോര്‍ഡില്‍
യൂട്യൂബറായ കാസി നെയ്‌സ്റ്റാറ്റ് പങ്കുവെച്ച വീഡിയോ ആണിത്. ഹെഡ്‌സെറ്റ് ധരിച്ച് സ്‌കേറ്റ് ബോര്‍ഡിങ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതില്‍ കാണാം. സാധാരണ വിആര്‍ ഹെഡ്‌സെറ്റില്‍ നിന്ന് വ്യത്യസ്തമായി വിഷന്‍ പ്രോ ഹെഡ്‌സെറ്റ് ധരിച്ചാല്‍ പുറത്തുള്ള കാഴ്ചകള്‍ തടസമില്ലാതെ കാണാനാവും. ഇതിനായി വിവിധ ക്യാമറകള്‍ ഹെഡ്‌സെറ്റിലുണ്ട്.
സബ് വേയില്‍ ഇരുന്ന് വിഷന്‍ പ്രോയില്‍ ജോലി ചെയ്യുന്നു
സാധാരണ ലാപ്‌ടോപ്പ് ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ കാണാറുണ്ട്. ഇതിന് പകരമാവുകയാണ് വിഷന്‍ പ്രോ ഹെഡ്‌സെറ്റ്. ഇതിലെ ഡിജിറ്റല്‍ കീബോര്‍ഡ് വിരലുകളുടെ ചലനത്തിലൂടെ ഉപയോഗിക്കാനാവും.
വിഷന്‍ പ്രോ ഉപയോഗിച്ച് റോഡില്‍ നടക്കുന്നവര്‍
വിഷന്‍ പ്രോ ധരിച്ച് റോഡ് മുറിച്ച് കടക്കുന്ന ഒരാളെ കാണാം. ഇയാള്‍ കൈയ്യും വിരലുകളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നതും ഇതില്‍ കാണാം. നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്തോ ജോലി ചെയ്യുകയാണയാള്‍.
ടെസ് ല ഓടിക്കുന്നു
വിഷന്‍ പ്രോ ധരിച്ച് ടെസ് ല ഓടിക്കുന്ന വീഡിയോയും ഒരാള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു
വിഷന്‍ പ്രോ ധരിച്ച സുഹൃത്തുക്കള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ് ഈ ദൃശ്യത്തില്‍. ഒരേ സമയം അടുത്തുള്ള വ്യക്തികളുമായും ഒപ്പം ഡിജിറ്റല്‍ ലോകവുമായും ബന്ധം നിലനിര്‍ത്താന്‍ ഇയാള്‍ക്ക് സാധിക്കുന്നു.
നിരവധി വീഡിയോകള്‍ വേറെയുമുണ്ട്.
Content Highlights: Shocking Apple Vision Pro videos
Published: 05 Feb 2024, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented