ഒരു OTP ലഭിക്കുമ്പോഴോ, പിന് നമ്പര്‍ ഉപയോഗിച്ച് പണമടയ്‌ക്കേണ്ടസാഹചര്യത്തിലോ ചുറ്റിലുമുള്ളവരില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതാണ് ഈ ഷീല്‍ഡ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരി അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്‌സി ട26 സീരീസിന്റെ ടീസർ പുറത്തുവിട്ട് സാംസങ്. സ്വകാര്യത ഉറപ്പാക്കുന്നതിനുള്ള ഡിസ്‌പ്ലേ ഷീൽഡ് ഗാലക്‌സി ട26 അൾട്രയിൽ ഉണ്ടാകുമെന്ന സൂചന നൽകുന്നതാണ് ടീസർ. എത്ര തിരക്കുള്ള സ്ഥലത്തായാലും നിങ്ങളുടെ ഫോണിലേക്ക് തൊട്ടടുത്ത് നിൽക്കുന്നവർ ഒളിഞ്ഞുനോക്കുന്നത് (ഷാൾഡർ സർഫിങ്) തയുന്നതാണ് പുതിയ ഫീച്ചർ എന്നാണ് വിവരം.
തൊട്ടടുത്ത് ഉള്ളവർ ഫോണിലേക്ക് നോക്കുന്നുണ്ടോ എന്ന് ആശങ്കപ്പെടാതെ തിരക്കുള്ള ബസിലോ ട്രെയിനിലോ നിന്നുകൊണ്ടുതന്നെ മെസേജുകൾ പരിശോധിക്കാനോ പാസ്‌വേഡ് ഉപയോഗിക്കാനോ അടക്കം അവസരം നൽകുന്നതാണ് പുതിയ ഫീച്ചർ. ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ നേരത്തെതന്നെ പുറത്തുവന്നിരുന്നു.
അഞ്ച് വർഷമെടുത്താണ് ഈ പ്രൈവസി ഷീൽഡ് സാംസങ് വികസിപ്പിച്ചതെന്നാണ് സൂചന. എഞ്ചിനീയറിങ്, ടെസ്റ്റിങ്, റിഫൈനിങ് എന്നിവ അടക്കമുള്ളവ പൂർത്തിയാക്കാനാണ് അഞ്ചുവർഷം വേണ്ടിവന്നത്. അതിനാൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതാവും ഈ ഡിസ്‌പ്ലേ ഷീൽഡ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫോൺ ഉപയോക്താവിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമാണെന്നും അവയിൽ പലതും വളരെ വ്യക്തിപരമാണെന്നും തിരിച്ചറിഞ്ഞാണ് സാംസങ് ഈ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നത്. മറ്റുള്ളവർക്ക് കാണാൻ കഴിയുന്ന സ്‌ക്രീനിന്റെ ഒരു പ്രത്യേക ഭാഗം മറയ്ക്കുന്നതായിരിക്കും ഈ ഡിസ്‌പ്ലേ ഷീൽഡ് എന്നാണ് സൂചന. ഒരു OTP ലഭിക്കുമ്പോഴോ, പിൻ നമ്പർ ഉപയോഗിച്ച് പണമടയ്‌ക്കേണ്ടസാഹചര്യത്തിലോ ചുറ്റിലുമുള്ളവരിൽ നിന്ന് സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതാണ് ഈ ഷീൽഡ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Samsung teases Galaxy S26 Ultra with `shield privacy` display tech. Protect your screen from prying eyes, ideal for public spaces.
Published: 29 Jan 2026, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented