സാംസങ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സാംസങ് ഗാലക്‌സി എസ് 25 സീരീസിന്റെ ലോഞ്ച് തീയതി പുറത്ത്. ജനുവരി 22-ന് ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ ഫോൺ അവതരിപ്പിക്കും. സാംസങ് എസ് 25, എസ് 25 + , എസ് 25 അള്‍ട്രാ എന്നിവയ്‌ക്കൊപ്പമായിരിക്കും എസ്. സീരീസിലെ പുതിയ ഫോണ്‍ എത്തുക. ചില ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങളോടെ വരുന്ന ഫോണില്‍ നവീകരിച്ച ക്യാമറയും പുത്തൻ ഡിസൈനുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
എസ് 25 സീരീസിന്റെ വിലയെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ വിവരമൊന്നും സാംസങ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇന്ത്യയിൽ 1,29,999 രൂപ നിശ്ചയിച്ചിരുന്ന എസ് 24 അൾട്രയുടെ ലോഞ്ച് വിലയേക്കാൾ മുകളിലായിരിക്കും എസ് 25 അൾട്രയുടെ വിലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ഉപയോഗിക്കുന്നതിനാലാണ് വില വർധനവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുത്തൻ സീരീസിൽ ക്യാമറയുടെ കാര്യത്തിൽ സാംസങ് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 200 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 10 മെഗാപിക്‌സല്‍ 3എക്‌സ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്‌സല്‍ 5 എക്‌സ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ എന്നീ സവിശേഷതകൾ ഫോണിൽ ലഭിച്ചേക്കും.
6.86 ഇഞ്ച് അമോഎല്‍.ഇ.ഡി. ഡിസ്‌പ്ലേ ആയിരിക്കും അള്‍ട്രാ സീരീസിന് ഉപയോഗിക്കുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നു. 5000 എം.എ.എച്ച്. ബാറ്ററി പവറില്‍ 45W ചാര്‍ജിങ് സംവിധാനവുമുണ്ട്. പുതിയ സീരീസിലെ എല്ലാ മോഡലുകളിലും സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റും എ.ഐ. ഫീച്ചറുകളും ഉപയോഗിക്കും. സ്‌നാപ്ഡ്രാഗണ്‍ 8-ന്റെ കാര്യക്ഷമത കൂടുതൽ ബാറ്ററി ലൈഫ് അനുവദിച്ചേക്കും. ഏഴ് നിറങ്ങളിലാണ് അള്‍ട്രാ മോഡല്‍ ലഭ്യമാകുക.
Content Highlights: Samsung Confirms Galaxy S25 Ultra Release Dates
Published: 08 Jan 2025, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented