കപ്പൽ വരുമ്പോൾ ലംബമായി ഉയരുന്ന ആദ്യത്തെ കടൽപ്പാലമായ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചുകഴിഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം പണിതത്. കഠിനമായ സമുദ്രസാഹചര്യങ്ങളെ പലതിനേയും മറികടന്നാണ് സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരവും 2.08 കിലോമീറ്റർ ദൈർഘ്യവുമുള്ള പാലത്തിന്റെ നിർമാണം എൻജിനിയറിങ് സംഘം പൂർത്തിയാക്കിയത്.
പ്രവചിക്കാൻ സാധിക്കാത്ത കാലാവസ്ഥയായിരുന്നു പ്രദേശത്ത് എന്നാണ് പാമ്പൻ പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായിരുന്ന തൊഴിലാളികൾ പറയുന്നത്. മിനിറ്റുകൾക്കുള്ളിൽ അത് മാറിമറയുന്നതായും അവർ വെളിപ്പെടുത്തുന്നു. പാരിസ്ഥിതക തടസ്സങ്ങൾ മുതൽ ലോജിസ്റ്റിക്കൽ പ്രശ്നങ്ങൾ വരെ തങ്ങൾ നേരിട്ടിരുന്നതായി റെയിൽവേ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നുണ്ട്.
നിർമാണ ഘട്ടത്തിൽ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നതിന് കടുത്ത ബുദ്ധിമുട്ട് അധികൃതർ നേരിട്ടിരുന്നു. ഭാരമേറിയ വസ്തുക്കളെ നിർമാണത്തിനെത്തിക്കാനായിരുന്നു വലിയ ബുദ്ധിമുട്ട് നേരിട്ടത്. വേലിയേറ്റ സാഹചര്യങ്ങൾ വിലയിരുത്തി ലഭ്യമാകുന്ന ചെറിയ സമയം പോലും പ്രയോജനപ്പെടുത്തിയാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ചുഴലിക്കാറ്റും ഭൂകമ്പങ്ങളും ഈ പ്രദേശത്തുണ്ടാകാൻ സാധ്യത കൂടുതലായതിനാൾ വളരെ ശ്രദ്ധാപൂർവമുള്ള ആസൂത്രണവും ശക്തമായ രൂപകൽപ്പനയും പാലത്തിന് ആവശ്യമായിരുന്നു. എന്നാൽ, ഈ ബുദ്ധിമുട്ടുകളെ എല്ലാം അതിജീവിച്ചുകൊണ്ട് പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ഇന്ന് രാജ്യത്തിന് സാധിച്ചിരിക്കുന്നു.
സുരക്ഷിതമായ റെയിൽ ഗതാഗതത്തിന് ശക്തമായ കാറ്റ് ഇന്നും ഒരു വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളിയെ മറികടക്കാൻ കാറ്റിന്റെ വേഗത നിരീക്ഷിക്കുന്നതിനുള്ള സംവിധാനം(wind velocity monitoring system) അധികൃതർ ഒരുക്കിയിട്ടുണ്ട്. അതിനാൽ, കാറ്റിന്റെ വേഗം 58 കിലോമീറ്ററിലും കൂടുതലാണെങ്കിൽ സിഗ്നൽ ചുവപ്പായി മാറുകയും പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ വെർട്ടിക്കൽ ലിഫ്റ്റ് പ്രവർത്തിക്കാനുമാകില്ല.
Content Highlights: Pamban Bridge completed after overcoming challenging weather & logistical hurdles
Published: 06 Apr 2025, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented