ഇന്ത്യയില്‍ 4ജി, 5ജി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനായി വോഡഫോണ്‍ ഐഡിയ ലിമിറ്റഡും ആഗോള സാങ്കേതിക വിദ്യാ സ്ഥാപനമായ നോക്കിയയും തമ്മില്‍ ധാരണയായി. ശനിയാഴ്ചയാണ് ഇരുകമ്പനികളും മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്.
രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ കമ്പനികള്‍ ചേര്‍ന്ന് 5ജി നെറ്റ്‌വര്‍ക്ക് വിന്യസിക്കും. വോഡഫോണിന്റെ 4ജി നെറ്റ് വര്‍ക്കിന്റെ ആധുനികവത്കരണവും കരാറിന്റെ ഭാഗമാണ്. ടെലികോം സാങ്കേതിക വിദ്യയില്‍ ആഗോളതലത്തിലെ മുന്‍നിര വിതരണക്കാരില്‍ ഒന്നാണ് നോക്കിയ.
പുതിയ കരാറിലൂടെ വോഡഫോണ്‍ ഐഡിയയ്ക്ക് കൂടുതല്‍ വേഗമേറിയ നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കള്‍ക്കെത്തിക്കാനാവും. നോക്കിയയുടെ റീഫ്ഷാര്‍ക്ക് എസ്ഒഎസി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 5ജി എയര്‍സെ്കയില്‍ ഉപകരണങ്ങളാണ് നോക്കിയ, വോഡഫോണ്‍ ഐഡിയയ്ക്ക് വേണ്ടി രാജ്യത്ത് വിന്യസിക്കുക. ബേസ് സ്‌റ്റേഷനുകള്‍, ബേസ് ബാന്‍ഡ് യൂണിറ്റുകള്‍, ഹാബ്രോക്ക് മാസീവ് മിമോ റേഡിയോ എന്നിവയും അക്കൂട്ടത്തില്‍ പെടും.
മള്‍ട്ടി ബാന്‍ഡ് റേഡിയോകളിലൂടെയും ബേസ്ബാന്‍ഡ് ഉപകരണങ്ങളിലൂടെയും വോഡഫോണ്‍ ഐഡിയയുടെ 4ജി നെറ്റ്‌വര്‍ക്കും പരിഷ്‌കരിക്കും. ഈ നെറ്റ്‌വര്‍ക്കിന് 5ജിയും പിന്തുണയ്ക്കാനാവും. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടെ നോക്കിയ, എറിക്‌സണ്‍, സാംസങ് എന്നീ കമ്പനികളുമായുള്ള കരാറുകള്‍ക്കായി 360 കോടി ഡോളറാണ് വോഡഫോണ്‍ ഐഡിയ മുടക്കിയത്.
Content Highlights: Nokia to help Vodafone Idea bolster its 4G and 5G network in India
Published: 28 Sept 2024, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented