ആന്‍ഡ്രോയിഡ് ഓട്ടോ അടിമുടി പരിഷ്‌കരിക്കുമെന്ന് ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂള്‍ വാക്ക് എന്ന പേരിലുള്ള പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സിന് പുറമെ മറ്റ് ചില ഫീച്ചറുകള്‍ കൂടി പുതിയ ആന്‍ഡ്രോയിഡ് ഓട്ടോയില്‍ ഉണ്ടാവും. ബീറ്റ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ ആന്‍ഡ്രോയിഡ് ഓട്ടോ ഇന്‍സ്റ്റാള്‍ ചെയ്ത് പരിശോധിക്കാം. താമസിയാതെ തന്നെ പുതിയ ആന്‍ഡ്രോയിഡ് ഓട്ടോയുടെ അന്തിമ പതിപ്പ് പുറത്തിറക്കിയേക്കുമെന്നാണ് വിവരം.
ആന്‍ഡ്രോയിഡ് ഓട്ടോയിലൂടെ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഫോണുകള്‍ വാഹനത്തിലെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി ബന്ധിപ്പിച്ച് പാട്ടുകള്‍, വീഡിയോകള്‍, നാവിഗേഷന്‍ ആപ്പുകള്‍ എന്നിവയെല്ലാം ആസ്വദിക്കാന്‍ സാധിക്കും.
പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ നാവിഗേഷന്‍ മാപ്പ് കാണിക്കുന്ന സ്‌ക്രീനില്‍ തന്നെ മീഡിയ, കമ്മ്യൂണിക്കേഷന്‍ എന്നിവയെല്ലാം കാണാനാവുമെന്ന് ഗൂഗിള്‍ മുമ്പ് അറിയിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചില ചിത്രങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് പുതിയ ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിളിന്റെ കാര്‍ പ്ലേയുമായി സമാനതകളുള്ളതായിരിക്കും.
സ്പ്ലിറ്റ് സ്‌ക്രീന്‍ ആണിതിന്റെ പ്രധാന സവിശേഷത. സ്പ്ലിറ്റ് സ്‌ക്രീനില്‍ വലിയൊരു പങ്കും നാവിഗേഷന്‍ ആപ്പിന് വേണ്ടിയാവും. ബാക്കിഭാഗം മ്യൂസിക് ആപ്പിന് വേണ്ടിയും കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ക്ക് വേണ്ടിയും മാറ്റിവെച്ചിരിക്കുന്നു. സന്ദേശം അയക്കുന്നതിനോ ഫോണ്‍ ചെയ്യുന്നതിനോ ഉള്ള ആപ്പുകള്‍ തുറന്നിട്ടില്ലെങ്കില്‍ ഭൂരിഭാഗം സ്‌ക്രീന്‍ സ്‌പേസും മാപ്പിന് വേണ്ടി ഉപയോഗിക്കപ്പെടും. ബാക്കി ഭാഗം മ്യൂസിക് ആപ്പും എടുക്കും.
ആപ്പ് ഐക്കണുകള്‍ താഴെ ഇടത് ഭാഗത്തായി ക്രമീകരിച്ചിരിക്കുന്നതിന് പകരം പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ ക്രമീകരിക്കുന്നതിനനുസരിച്ച് ഐക്കണുകളും ക്രമീകരിക്കപ്പെടും. പ്ലേസ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് ഓട്ടോ ബീറ്റ പ്രോഗ്രാമിന്റെ ഭാഗമാവാം. ഇതിനകം ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായവര്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭിക്കും.
Content Highlights: New Android Auto is now available for beta testing
Published: 12 Nov 2022, 08:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented