ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായും നാസ ഉള്‍പ്പെടെയുള്ള വിദേശ ഏജന്‍സികളുമായും കരാറുകളുള്ള കമ്പനികളാണ് ഭൂരിഭാഗവും.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം, അനുബന്ധമേഖലകള്‍ എന്നിവയില്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് രൂപവത്കരിച്ച കെ-സ്‌പെയ്സില്‍ അഫിലിയേറ്റ് ചെയ്യാന്‍ കൂടുതല്‍ കമ്പനികള്‍.
നിലവില്‍ 68 കമ്പനികള്‍ കെ-സ്‌പെയ്സുമായി അഫിലിയേഷന്‍ നടത്തിയതിനുപുറമേ ഇത്തരത്തിലുള്ള മറ്റുകമ്പനികളെയും കുടക്കീഴില്‍ എത്തിക്കാനാണ് ശ്രമം. വിവിധ ഐടിപാര്‍ക്കുകളിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സ്റ്റാര്‍ട്ടപ്പുകളും അല്ലാത്തവയും ഉള്‍പ്പെടുന്നു.
കെ-സ്‌പെയ്സുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന കമ്പനികളെല്ലാംകൂടി 1386 കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. 5800 ജീവനക്കാരും വിവിധ കമ്പനികളിലായി ജോലിചെയ്യുന്നുണ്ട്. ഈ കമ്പനികളുടെ വാര്‍ഷിക വിറ്റുവരവ് 873 കോടി രൂപയാണ്. ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായും നാസ ഉള്‍പ്പെടെയുള്ള വിദേശ ഏജന്‍സികളുമായും കരാറുകളുള്ള കമ്പനികളാണ് ഭൂരിഭാഗവും.
ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഹെക്‌സ്-20' എന്ന കമ്പനി സ്‌പെയ്സ് എക്‌സ് വഴി 'നിള' എന്ന ഉപഗ്രഹം അടുത്തിടെ വിക്ഷേപിച്ചിരുന്നു. ഇത്തരം കൂടുതല്‍ കമ്പനികളെ എത്തിക്കാനും കെ-സ്‌പെയ്സ് ശ്രമിക്കുന്നുണ്ട്. ടെക്നോസിറ്റിയില്‍ കെ-സ്‌പെയ്സിന്റെ ആസ്ഥാനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. ബഹിരാകാശ, വ്യോമയാന മേഖലയിലേക്ക് കൂടുതല്‍പ്പേരെ ആകൃഷ്ടരാക്കാനായി വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കിയതും അനുകൂല ഫലങ്ങളുണ്ടാക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞ
Content Highlights: K-SPACE, Kerala`s initiative to foster space, defense, and allied industries, is actively seeking affiliate companies. Discover investment, employment, and collaboration opportunities.
Published: 28 Nov 2025, 08:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented