ഉത്തരാഖണ്ഡിലെ ചാര്‍ധാം ക്ഷേത്രങ്ങള്‍ക്കും ചുറ്റുപാടിലുമായി ജിയോ 5ജി സേവനങ്ങള്‍ ആരംഭിച്ചതായി റിലയന്‍സ്. കേദാര്‍നാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി ധാമുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് തടസ്സമില്ലാത്ത വേഗതയേറിയ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ ആരംഭിച്ചത്. 

To advertise here,

ബദരീനാഥ് കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ അജേന്ദ്ര അജയ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ബികെടിസി വൈസ് ചെയര്‍മാന്‍ കിഷോര്‍ പന്‍വാര്‍, ബികെടിസി സിഇഒ യോഗേന്ദ്ര സിംങ്, ബദരീനാഥിലെ മുഖ്യപുരോഹിതന്‍ ഈശ്വര്‍ പ്രസാദ് നമ്പൂതിരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് അതിവേഗ ഡാറ്റ നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഈ സൗകര്യം സഹായിക്കും. 

സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണ്‍ മുതല്‍ ഇന്‍ഡോ-ടിബറ്റ് അതിര്‍ത്തി വരെയുള്ള ഉത്തരാഖണ്ഡിലെ അവസാന ഇന്ത്യന്‍ ഗ്രാമമായ മന വരെ സംസ്ഥാനത്തുടനീളം ജിയോ സേവനം ലഭ്യമാണ്. 

കേദാര്‍നാഥ് ധാമിന്റെ ട്രെക്ക് റൂട്ടിലും 13,650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയിലും ഉള്‍പ്പെട എല്ലാ ചാര്‍ധാമുകളിലും സാന്നിധ്യമുള്ള സംസ്ഥാനത്തെ ഏക ഓപ്പറേറ്റര്‍ റിലയന്‍സ് ജിയോയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.