ഉത്പന്നങ്ങളിലും സേവനങ്ങളിലും ഉടനീളം അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിളിന് സ്വകാര്യതാ പ്രോട്ടോകോളുകളുണ്ട്. 2019-ല്‍ സ്വകാര്യത എന്ന ക്യാമ്പയിനുതന്നെ കമ്പനി തുടക്കമിട്ടിരുന്നു. എന്നാല്‍ നമ്മള് കരുതുന്നത്ര സ്വകാര്യമല്ല ഐഫോണെന്നാണ് ജെഫ് ജോണ്സണ് എന്ന ഡെവലപ്പര്‍ വ്യക്തമാക്കുന്നത്.
iOS 18-ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിലും MacOS Sequoia-യില്‍ പ്രവര്‍ത്തിക്കുന്ന മാക്സിലും എന്‍ഹാന്‍സ്ഡ് വിഷ്വല്‍ സെര്‍ച്ച് എന്ന ഫീച്ചര്‍ പ്രവര്ത്തനക്ഷമമാക്കിയിട്ടുണ്ടെന്നാണ് ജെഫ് ജോണ്സണ് പറയുന്നത്. ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാക്കിയ നിലയിലാണ് ഈ സംവിധാനമുള്ളത്. ഇതുവഴി നിങ്ങളുടെ ഫോണിലുള്ള ഫോട്ടോകളില്നിന്നുള്ള ഡാറ്റകള്‍ ആപ്പിളിന് ലഭിക്കും. ഐഫോണ്‍ 15-ല്‍ ഇക്കാര്യം പരീക്ഷിച്ചു. അവിടെ എന്‍ഹാന്‍സ്ഡ് വിഷ്വല്‍ സെര്‍ച്ച് പ്രവര്‍ത്തനക്ഷമമാക്കിയതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ ആക്ടിവേറ്റ് ചെയ്താല്‍ ലാന്‍ഡ്മാര്‍ക്കുകളെ തിരിച്ചറിഞ്ഞ് സന്ദര്‍ഭോചിതമായ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് അവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ചുരുക്കം പറഞ്ഞാല്‍ ആപ്പിളിന് നിങ്ങളുടെ ചിത്രങ്ങളിലേക്ക് പൂര്‍ണ പ്രവേശനം സാധ്യമല്ലെന്ന് കമ്പനി പറയും. എന്നാല്‍ എന്‍ഹാന്‍സ്ഡ് വിഷ്വല്‍ സെര്‍ച്ച് വഴി നിങ്ങളുടെ ഗാലറിയിലെ എല്ലാ ചിത്രങ്ങളും ഇത് സ്കാന്‍ ചെയ്യുന്നുവെന്നര്‍ഥം.
പുറമെ പറയുന്ന സ്വകാര്യത നയത്തിന് നേരെ വിപരീതമാണ് ഈ നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ ആപ്പിള്‍ കമ്പനി ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്‍ഹാന്‍സ്ഡ് വിഷ്വല്‍ സെര്‍ച്ച് വേണമെങ്കില്‍ ഫോണില്‍ നിന്ന് ഓഫ് ചെയ്യാനാകും. ഇതിനായി ഫോണിലെ സെറ്റിങ്ങില്‍ പോവുക. അവിടെ ആപ്പ്സ് സെക്ഷനില്‍ നിന്ന് ഫോട്ടോ ആപ്പ് സെലക്ട് ചെയ്യുക. തുടർന്ന് ഈ ടാബിലെ ഏറ്റവും താഴെയുള്ള എന്‍ഹാന്‍സ്ഡ് വിഷ്വല്‍ സെര്‍ച്ച് സെലക്ട് ചെയ്ത് ഓഫ് ചെയ്യുക.
Content Highlights: iphones sharing private photo data with apple by default
Published: 31 Dec 2024, 12:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented