ഓണര്‍ 90 ജിടി സ്മാര്‍ട്ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. 100 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയും ഫോണിലുണ്ട്. 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 24 ജിബി വരെ റാം, 1 ടിബി വരെ സ്റ്റോറേജ് എന്നിവ ഓണര്‍ 90 ജിടിയുടെ സവിശേഷതകളാണ്.
ആകര്‍ഷകമായ ഫീച്ചറുകളോടെ എത്തുന്ന ഫോണിന്റെ സവിശേഷതകള്‍ എന്തെല്ലാം?
6.7 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഒഎല്‍ഇഡി പാനലാണ് ഓണര്‍ 90 ജിടി. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീനിന് 3840 ഹെര്‍ട്സ് പിഡ്ബ്ല്യൂഎം ഡിമ്മിങ് റേറ്റുണ്ട്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ് സെറ്റിനൊപ്പം അഡ്രിനോ 740 ഗ്രാഫിക് പ്രൊസസറാണ് ഫോണിന് ശക്തിപകരുക.
ഓണര്‍ 90 ജിടിയുടെ ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 50 എംപി ഐഎംഎക്സ് 800 പ്രൈമറി സെന്‍സറും 12 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണുള്ളത്. എല്‍ഇഡി ഫ്ളാഷും ഉണ്ട്. 16 എംപി ക്യാമറയാണ് സെല്‍ഫിയ്ക്ക് വേണ്ടി നല്‍കിയിട്ടുള്ളത്.
5000 എംഎഎച്ച് ബാറ്ററിയില്‍ 100 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയുണ്ട്. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറാണിതിന്. 5ജി,4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. 187 ഗ്രാം ആണ് ഭാരം.
വില
ഓണര്‍ 90 ജിടിയുടെ 12 ജിബി റാം +256 ജിബി വേരിയന്റിന് 2599 യുവാന്‍ ആണ് വില (ഏകദേശം 30300 രൂപ). 16 ജിബി+256 ജിബി വേരിയന്റിന് 2899 യുവാന്‍ (33800 രൂപ) 12 ജിബി + 512 ജിബി വേരിയന്റിന് 3199 രൂപ (37300 രൂപ) 24 ജിബി+1ടിബി വേരിയന്റിന് (43100 രൂപ) എന്നിങ്ങനെയാണ് വില. മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വില്പനയ്ക്കെത്തുക.
Content Highlights: Honor 90 GT With Snapdragon 8 Gen 2 SoC launched
Published: 22 Dec 2023, 01:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented