കൊച്ചി: ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യാ വിഭാഗം മാനേജിങ് ഡയറക്ടറായി മലയാളിയായ ശശികുമാര്‍ ശ്രീധരന് നിയമിതനായി. നിലവിലെ എംഡി ബിക്രം സിങ് ബേദി ഒഴിയുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവന വിഭാഗമാണ് ഗൂഗിള്‍ ക്ലൗഡ്.
ടെക്നോളജി രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ശശികുമാര്‍, 2023 സെപ്റ്റംബറിലാണ് ഗൂഗിള്‍ ക്ലൗഡില്‍ ഏഷ്യ പസിഫിക് മേഖലയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി എത്തിയത്. മുന്‍പ് മൈക്രോസോഫ്റ്റ് ഇന്ത്യയുടെയും ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസിന്റെയും എംഡിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
എസ്എപി, ഐബിഎം, വിപ്രോ എന്നിവിടങ്ങളിലും ജോലിചെയ്തു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ബിടെക് നേടിയിട്ടുണ്ട്.
Content Highlights: Malayali Shashikumar Shreedharan appointed Managing Director of Google Cloud India
Published: 04 Jul 2025, 09:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented