പത്തനംതിട്ട: വരുമാനത്തിലും പ്രവർത്തനലാഭത്തിലും ബി.എസ്.എൻ.എൽ. കേരള സർക്കിൾ രാജ്യത്ത് ഒന്നാമത്. പ്രവർത്തനലാഭത്തിൽ 24 ശതമാനത്തിന്റെയും മൊത്തം വരുമാനത്തിൽ എട്ടുശതമാനത്തിന്റെയും വളർച്ച കൈവരിച്ചു.
2024-25-ൽ പ്രവർത്തനലാഭം 662 കോടി രൂപയായിരുന്നു. അതാണിപ്പോൾ 820 കോടിയിലെത്തിയത്. മുൻവർഷം 1,956 കോടി രൂപയായിരുന്ന മൊത്തം വരുമാനം 2025-26-ൽ 2,102 കോടി രൂപയിലെത്തി. സ്ഥിരതയുള്ള അറ്റാദായം മുൻവർഷത്തെ 182 കോടിയിൽനിന്ന് നാലുശതമാനം വളർച്ചയോടെ 190 കോടിയിലെത്തി. ഫൈബർ, മൊബൈൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 1565 കോടിയിൽനിന്ന് 1627 കോടിയായും ഉയർന്നു.
പുതിയ കണക്ഷൻ, 51 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ
51 രൂപയുടെ പുതിയ കണക്ഷൻ ബി.എസ്.എൻ.എൽ. അവതരിപ്പിച്ചു. കണക്ഷൻ എടുത്ത് ആദ്യ 28 ദിവസമാണ് ആനുകൂല്യങ്ങൾ ഉണ്ടാകുക. അൺലിമിറ്റഡ് കോളുകളും പ്രതിദിനം രണ്ട് ജി.ബി. ഡേറ്റയുമാണ് ഇതിലുള്ളത്. പ്രതിദിനം 100 എസ്.എം.എസും ഉണ്ടാകും. 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. അതിനുശേഷം സാധാരണ പ്ലാനുകളിലെ തുക റീ-ചാർജ് ചെയ്യണം.
Content Highlights: BSNL Kerala Circle has secured the top position in India for revenue and operating profit growth, while also launching a new affordable Rs 51 plan offering unlimited calls and data for 28 days.
Published: 12 Jun 2026, 08:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented