അഞ്ച് മാസത്തെ വാലിഡിറ്റിയില്‍ മികച്ചൊരു റീച്ചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 397 രൂപയുടെ ഈ പ്ലാനിന് 150 ദിവസമാണ് വാലിഡിറ്റി. ഇന്ന് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കില്‍ ഇത്രയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല.
വാലിഡിറ്റി മാത്രമല്ല 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉപഭോക്താവിന് ലഭിക്കും. ശ്രദ്ധിക്കുക, ഈ റീച്ചാര്‍ജ് ചെയ്ത് ആദ്യ ഒരു മാസം മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ 30 ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ആവശ്യാനുസരണം ഡാറ്റയും ടോക്ക് ടൈമും റീച്ചാര്‍ജ് ചെയ്യാം. ഒരു സിംകാര്‍ഡ് ദീര്‍ഘകാലം സജീവമാക്കി നിര്‍ത്തുന്നതിന് ഏറെ ലാഭകരമായ പ്ലാന്‍ കൂടിയാണിത്.
സ്വകാര്യ ടെലികോം കമ്പനിയായ ജിയോ 200 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 2025 രൂപയാണ് ഇതിന് വില. എന്നാല്‍ ഈ കാലയളവില്‍ മുഴുവനും 2.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, സൗജന്യ എസ്എംഎസ് എന്നിവയെല്ലാം ജിയോ നല്‍കുന്നുണ്ട്.
Content Highlights: BSNL offers a ₹397 recharge plan with 150 days validity
Published: 15 Apr 2025, 08:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented