ഭാരതി എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍  ആദ്യം എട്ട് നഗരങ്ങളില്‍. ഡല്‍ഹി, മുംബൈ, വാരാണസി, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, നാഗ്പുര്‍, സിലിഗുരി എന്നിവിടങ്ങളിലാണ് 5ജി സേവനങ്ങൾ ആരംഭിച്ചത്. പ്രധാനമന്ത്രി 5ജി സേവനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമിട്ട ശനിയാഴ്ച മുതല്‍ തന്നെ ഇവിടങ്ങളില്‍ എയര്‍ടെല്‍ സേവനം ആരംഭിച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍ 5ജി സേവനം ആരംഭിച്ച ആദ്യ കമ്പനിയായി എയര്‍ടെല്‍. 2023 മാര്‍ച്ചോടെ മറ്റ് നഗരങ്ങളിലും 5ജി വിന്യസിക്കുമെന്നും രാജ്യവ്യാപകമായി 2024-ല്‍ സേവനങ്ങള്‍ ആരംഭിക്കുമെന്നും  കമ്പനി മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു. 

To advertise here,

നിലവിലുള്ള 4ജി നിരക്കുകള്‍ക്ക് സമാനമായിരിക്കും 5ജി സേവനങ്ങളുടെയും നിരക്കുകള്‍ എന്നാണ് ലഭിക്കുന്ന വിവരം. താരിഫ് പ്ലാനുകള്‍ എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം 5ജി സേവനത്തിനായുള്ള ചില ജോലികള്‍ കൂടി ചെയ്ത് തീര്‍ക്കാനുണ്ടെന്നും തുടക്കത്തില്‍ മൊബൈല്‍ ടവറുകള്‍ക്ക് അടുത്തുള്ള പ്രദേശങ്ങളില്‍ മാത്രമേ സേവനം ലഭ്യമാകൂ എന്നുമാണ് എയര്‍ടെലുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.