യുഎസ്എ, സിങ്കപ്പൂര്‍, യുണൈറ്റഡ് കിങ്ഡം, മലേഷ്യ പോലുള്ള അനവധി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്ലൈസിങ് അധിഷ്ഠിത 5ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്.

ഭാരതി എയർടെൽ പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ളതും കൂടുതൽ സ്ഥിരതയുള്ളതുമായ പോസ്റ്റ്‌പെയ്ഡ് സേവനം ഇതിലൂടെ ലഭിക്കും. ജോലി, വിനോദം, അല്ലെങ്കിൽ ഓൺലൈൻ കൊളാബറേഷൻ എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന തിരക്കേറിയ ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ സർവീസാണിത്.
യുഎസ്എ, സിങ്കപ്പൂർ, യുണൈറ്റഡ് കിങ്ഡം, മലേഷ്യ പോലുള്ള അനവധി രാജ്യങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി സ്ലൈസിങ് അധിഷ്ഠിത 5ജി സേവനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിൽ ഈ സേവനം ആദ്യമായി നൽകുന്നത് എയർടെൽ ആണ്.
എയർടെല്ലിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കൾക്കും എയർടെൽ പ്രയോരിറ്റി സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കൾക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കൾ അല്ലെങ്കിൽ എയർടെൽ പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് എയർടെൽ ആപ്പിലൂടെ അല്ലെങ്കിൽ എയർടെൽ സ്റ്റോർ സന്ദർശിച്ച് അതിലേക്ക് മാറാം.
ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സോഫ്റ്റുവെയർ അപ്‌ഗ്രേഡുകളുള്ള ഏതൊരു 5ജി എസ്എ- എനേബിൾഡ് സ്മാർട്ട്‌ഫോണിലും എയർടെൽ പ്രയോരിറ്റി സേവനം ആസ്വദിക്കാം. അപ്‌ഗ്രേഡ് പൂർത്തീകരിക്കാത്ത ഉപഭോക്താക്കൾക്ക്, അവരുടെ ഫോണുകളിലെ 'സെറ്റിങ്‌സ് ' സെക്ഷനിൽ ഒരു പെൻഡിങ് ആക്ഷൻ ഉണ്ട് എന്ന് കാണാനാകും. ഫോണിൽ എയർടെൽ പ്രയോരിറ്റി സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോയെന്ന് അറിയാൻ ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പിൽ ലോഗിൻ ചെയ്തും പരിശോധിക്കാം.
Content Highlights: Introduction of India's first 5G slicing technology for postpaid users., Ensures stable and high-quality connectivity for professional and entertainment use., Available automatically to existing Airtel postpaid customers., Compatible with all 5G SA-enabled smartphones with latest software updates., Easy migration path for prepaid users via the Airtel app or stores.
Published: 20 May 2026, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented