മനുഷ്യര്‍, മൃഗങ്ങള്‍, മറ്റുതടസങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ വസ്തുക്കളെ തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച നൂതനമായ മെഷീന് ലേണിങ് മോഡലുകളെ ആശ്രയിച്ചാണ് ആധുനിക ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഡെലിവറി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് മുന്നോടിയായി അവയുടെ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ച് ആമസോൺ. ഈ വർഷം അവസാനത്തോടെ യു.കെയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഉത്പന്ന വിതരണം ആരംഭിക്കാനിരിക്കെയാണിത്. ഡാർലിങ്ടണിലെ സിമ്മട്രി പാർക്കിലുള്ള കേന്ദ്രത്തിൽനിന്ന് പരിമിതമായ രീതിയിൽ പരീക്ഷണപ്പറക്കൽ നടത്തിത്തുടങ്ങി എന്നാണ് യുഎസ് ടെക് ഭീമൻ പറയുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനിടെ,
ഉപഭോക്താക്കൾക്കായി ഡ്രോൺ ഡെലിവറി സേവനം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഡാർലിങ്ടൺ യുകെയിലെ തങ്ങളുടെ പരീക്ഷണ കേന്ദ്രമായിരിക്കുമെന്ന് കഴിഞ്ഞ ജനുവരിയിൽ ആമസോൺ പ്രഖ്യാപിച്ചിരുന്നു. ഈ സേവനം ആരംഭിക്കുന്നതോടെ നഗരത്തിലെ ഉപഭോക്താക്കൾക്ക് അഞ്ച് പൗണ്ടിൽ (2.3 കിലോ) താഴെ ഭാരമുള്ള പാഴ്‌സലുകൾ രണ്ട് മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. തടസങ്ങൾ മറികടക്കാനും മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാനും നൂതന സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ഏറ്റവും പുതിയ ഡ്രോൺ മോഡൽ MK30 ആണ് ആമസോൺ ഉപയോഗിക്കുന്നത്.
ഡാർലിങ്ടൺ കൗൺസിലിന്റെയും സിവിൽ വ്യോമയാന അതോറിറ്റിയുടെയും സഹകരണത്തോടെയാണ് നിലവിൽ പരീക്ഷണപ്പറക്കൽ പുരോഗമിക്കുന്നത്. ക്യാമറകൾ ഉപയോഗിച്ച് ഡ്രോൺ ചുറ്റുമുള്ള വ്യോമാതിർത്തി നിരന്തരം നിരീക്ഷിക്കുകയും ഡ്രോണിന്റെ പാതയിലേക്ക് പ്രവേശിക്കുന്ന മറ്റ് വിമാനങ്ങളെ ഒഴിവാക്കാൻ എന്തെങ്കിലും നടപടി ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കുകയും ചെയ്യും. മനുഷ്യർ, മൃഗങ്ങൾ, മറ്റുതടസങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ വസ്തുക്കളെ തിരിച്ചറിയാൻ പരിശീലനം ലഭിച്ച നൂതനമായ മെഷീൻ ലേണിങ് മോഡലുകളെ ആശ്രയിച്ചാണ് ആധുനിക ഡ്രോൺ പ്രവർത്തിക്കുന്നത്.
Content Highlights: Amazon launches test flights for its UK drone delivery service in Darlington. Get ready for packages delivered by air within hours, with safety as top priority.
Published: 13 Jan 2026, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented