ന്യൂഡൽഹി: അതിവേഗം കുതിക്കുന്ന വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാൻ മൊബൈൽ സാങ്കേതികവിദ്യയ്ക്കാവുമോ? ലോകം 6 ജി കണക്ടിവിറ്റിയിലേക്ക് മാറുന്നതോടെ അതും സാധിക്കുമെന്ന് കാണിക്കുകയാണ് നോക്കിയ.
മനുഷ്യരുടെ ആറ് ഇന്ദ്രിയങ്ങൾപോലെ പ്രവർത്തിക്കാൻശേഷിയുള്ള 6 ജി റേഡിയോ ഉപകരണമാണ് നോക്കിയ അവതരിപ്പിച്ചത്. ട്രാൻസ്മിറ്ററും റിസീവറും ചേർന്ന ഉപകരണത്തിലൂടെ നെറ്റ്‌വർക്കിനെ സെൻസറുകളാക്കിമാറ്റുന്ന പ്രവർത്തനമാണ് റേഡിയോ ചെയ്യുന്നത്.
വസ്തുക്കളുടെ അകലവും സ്ഥാനവും വേഗവും തിരിച്ചറിയാൻ മാത്രമല്ല, ഉടനടി നടപടിയെടുക്കാനും ഈ ഉപകരണം ഉപയോഗിക്കാനാകുമെന്ന് നോക്കിയയുടെ ബെംഗളൂരുവിലെ ഗവേഷണവിഭാഗം ഡയറക്ടർ പൊന്നി കൃഷ്ണമൂർത്തി ‘മാതൃഭൂമി’യോട് പറഞ്ഞു. വാഹനങ്ങളിൽക്കൂടി ഭാവിയിൽ 6 ജി സാങ്കേതികവിദ്യയുപയോഗിക്കുന്ന ഉപകരണങ്ങൾ വരുന്നതോടെ കൂട്ടിയിടിയും മറ്റും മുൻകൂട്ടിയറിഞ്ഞ് ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യാനും സാധിക്കും.
അപകടങ്ങളും മറ്റും സെക്കൻഡിന്റെ നൂറിലൊരംശം സമയംകൊണ്ട് തിരിച്ചറിഞ്ഞ് നടപടിയെടുക്കാൻ സഹായിക്കുന്നതാണ് റേഡിയോയെന്ന് നോക്കിയയുടെ 6 ജി ഗവേഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന എം. അരശുവും പറഞ്ഞു.
Content Highlights: 6g technology to prevent vehicle collision
Published: 28 Oct 2023, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented