ന്യൂഡല്‍ഹി: ശക്തമായ നെറ്റ് വര്‍ക്കുമായി രാജ്യത്ത് 5ജി കണക്റ്റിവിറ്റി എത്തിക്കുന്നതില്‍ ഭാരതി എയര്‍ടെല്‍ മുന്‍നിരയിലുണ്ടാവുമെന്ന് കമ്പനി ചെയര്‍മാന്‍ സുനില്‍ മിത്തല്‍. ലേലം ആരംഭിക്കുന്നതിന് മുമ്പ് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 

4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗതയിലുള്ള നെറ്റ്‌വര്‍ക്കാണ് 5ജിയിലൂടെ ലഭിക്കുക. പുതിയ സേവനങ്ങളും പുതിയ വ്യവസായ സംരംഭങ്ങള്‍ക്കും ഇത് വഴിതുറക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

2021-22 വര്‍ഷത്തെ എയര്‍ടെലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും രാജ്യത്തെ 5ജി വിന്യാസത്തില്‍ എയര്‍ടെല്‍ മുന്നണിയിലുണ്ടാവുമെന്ന് സുനില്‍ മിത്തല്‍ പറഞ്ഞിരുന്നു.

രാജ്യത്ത് ആദ്യമായി 5ജി ക്ലൗഡ് ഗെയിമിങ് അനുഭവം പരീക്ഷിച്ചതും ഗ്രാമീണ മേഖലയില്‍ 700  മെഗാഹെര്‍ട്‌സ് ബാന്‍ഡ് പരീക്ഷിച്ചതും എയര്‍ടെലാണ്. 

വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ സേവനങ്ങളിലൂടെ നൂറ് കോടിക്കണക്കിന് ഡോളറിന്റെ വരുമാനം കമ്പനിക്കുണ്ടാവുമെന്നും മിത്തല്‍ പറഞ്ഞു.