സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ പുതിയ ഫോള്‍ഡിങ് ഡിസൈനുകളും വളരെ കനം കുറഞ്ഞ മോഡലും അടക്കമുള്ളവ വിപണിയിലെത്തിച്ച് ഉപയോക്താക്കളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

നിർമിതബുദ്ധി (എഐ)യിലെ ഓരോ മുന്നേറ്റവും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതിനിടെയും ശ്രദ്ധേയമായ ഹാർഡ്‌വെയർ പരീക്ഷണങ്ങൾക്ക് പ്രമുഖ കമ്പനികൾ മുതിർന്ന വർഷമായിരുന്നു 2025. സ്മാർട്ട്ഫോൺ നിർമാതാക്കൾ പുതിയ ഫോൾഡിങ് ഡിസൈനുകളും വളരെ കനം കുറഞ്ഞ മോഡലും വിപണിയിലെത്തിച്ച് ഉപയോക്താക്കളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
അതിനിടെ, വെയറബിൾ ഡിവൈസുകൾ ദൈനംദിന AI കൂട്ടാളികൾ എന്ന നിലയിലേക്ക് കൂടുതൽ അടുത്തു. ക്യാമറകളുടെ കാര്യത്തിലും ശ്രദ്ധേയമായ പരീക്ഷണങ്ങൾ നടന്നു. പ്രൊഫഷണൽ ഫോട്ടോഗ്രാഫി ആവശ്യങ്ങൾക്കും ഫോണുകൾ ഉപയോഗിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായിരുന്നു ഈ നീക്കങ്ങൾ. 2025-ൽ വിപണിയിലെത്തിയ ഏറ്റവും ശ്രദ്ധേയമായ അഞ്ച് ഗാഡ്ജറ്റുകൾ ഇവയാണ്:
സാംസങ് ഗാലക്‌സി Z ട്രൈഫോൾഡ്
മൂന്നായി മടക്കാവുന്ന സാംസങ്ങിന്റെ ആദ്യ സ്മാർട്ട്ഫോൺ Samsung Galaxy Z TriFold വിപണിയിലെത്തിയത് 2025 അവസാനമാണ്. 6.5 ഇഞ്ച് വലിപ്പമുള്ള ഈ ഫോൺ 10.2 ഇഞ്ച് ടാബ്ലെറ്റ് വലിപ്പത്തിലുള്ള ഡിസ്പ്ലേയിലേക്ക് വികസിപ്പിക്കാൻ കഴിയുന്നതാണ്. ടൈറ്റാനിയം ഫ്രെയിമും ഡ്യുവൽ-റെയിൽ ഹിൻജ് സിസ്റ്റവും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മടക്കിവെക്കുമ്പോൾ 12.9 എംഎം കനമാണ് ഇതിനുള്ളത്. കസ്റ്റമൈസ് ചെയ്ത Snapdragon 8 Elite ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഭാരവും ഈടും സന്തുലിതമാക്കാൻ മൂന്ന് പാനലുകളായി വിഭജിച്ച 5,600mAh ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നുത്.
ഐഫോൺ എയർ
മിനിമലിസത്തിനും ഭാരം കുറയ്ക്കുന്നതിനും ഊന്നൽ നൽകിയാണ് 2025 അവസാനത്തോടെ Apple iPhone Air വിപണിയിൽ അവതരിപ്പിച്ചത്. 5.6 എംഎം കനവും 165 ഗ്രാം ഭാരവുമുള്ള ഇത് ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ആണ്. 6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, ഒറ്റ 48MP പിൻ ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേകത. Grade 5 ടൈറ്റാനിയം ഫ്രെയിമും സെറാമിക് ഷീൽഡ് 2 ഉം ഇതിൽ ഉപയോഗിക്കുന്നു. Apple's A19 Pro ചിപ്പ് ഫോണിന്റെ പ്രകടനവും ഓൺ-ഡിവൈസ് AI പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നു.
റെയ്ബാൻ-മെറ്റ ഡിസ്‌പ്ലേ ഗ്ലാസ്
Ray-Ban Meta display glasses-ന്റെ 2025 പതിപ്പിൽ മൈക്രോ-എൽഇഡി ഡിസ്പ്ലേ ലെൻസിലേക്ക് നേരിട്ട് പ്രൊജക്ട് ചെയ്യുന്നു. 20-ഡിഗ്രി കാഴ്ചയും 5,000 നിറ്റ്‌സ് വരെ തെളിച്ചവും ഉള്ളതിനാൽ കെട്ടിടങ്ങൾക്ക് പുറത്തും ഡിസ്പ്ലേ വായിക്കാൻ സാധിക്കുന്നു. ലൈവ് കാപ്ഷനുകൾ, നാവിഗേഷൻ സൂചനകൾ, നോട്ടിഫിക്കേഷനുകൾ എന്നിവ ഉപയോക്താക്കൾക്ക് കാണാൻ കഴിയും. വിരലുകളുടെ സൂക്ഷ്മമായ ചലനങ്ങളിലൂടെ ആംഗ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ സാധ്യമാക്കുന്ന ന്യൂറൽ ബാൻഡ് റിസ്റ്റ് ഡിവൈസുമായി ഈ ഗ്ലാസുകൾ പെയർ ചെയ്യാൻ കഴിയും.
NeoSapian Neo 1 recorder
NeoSapian Neo 1 ഒരു വ്യക്തിഗത മെമ്മറി അസിസ്റ്റന്റ് ആയി രൂപകൽപ്പന ചെയ്ത AI-ഫസ്റ്റ് വെയറബിൾ ഡിവൈസ് ആണ്. ഒരു പെൻഡന്റ് ആയി ധരിക്കാവുന്ന ഇത് ദിവസം മുഴുവൻ സംഭാഷണങ്ങളും പങ്കെടുക്കുന്നമീറ്റിംങ്ങുകളുടെ വിവരങ്ങളും രേഖപ്പെടുത്തുന്നു. Neo OS ഉപയോഗിച്ച് ഉപകരണം സംഭാഷണങ്ങൾ ടെക്സ്റ്റ് ആക്കുകയും വൈകാരിക സൂചനകൾ വിശകലനം ചെയ്യുകയും തിരയാൻ കഴിയുന്ന തരത്തിലുള്ള സംഗ്രഹങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഉപയോക്താക്കൾക്ക് പിന്നീട് പഴയ ചർച്ചകളെക്കുറിച്ച് AI യോട് ചോദിച്ച് വിവരങ്ങൾ അരായാൻ സാധിക്കും. ഇത് ഔദ്യോഗിക ആവശ്യങ്ങൾക്കും വ്യക്തിപരമായ ഉപയോഗത്തിനും യോജിച്ച ഡിജിറ്റൽ മെമ്മറി സംവിധാനമായി പ്രവർത്തിക്കും.
Vivo X300 Pro and Oppo Find X9 Ultra lens kits
Vivoയും Oppoയും 2025-ൽ അവരുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകൾക്കായി എക്‌സ്റ്റേഷൽ ലെൻസ് കിറ്റുകൾ അവതരിപ്പിച്ച് മൊബൈൽ ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ വിപുലീകരിച്ചു. Vivo X300 Pro ലെൻസ് കിറ്റ് വന്യജീവി ഫോട്ടോഗ്രാഫിക്കായുള്ള മികച്ച സൂമിന് പ്രാധാന്യം നൽകുന്നതാണ്. അതേസമയം Hasselblad ട്യൂൺ ചെയ്ത Oppo Find X9 Ultra ടെലികൺവെർട്ടർ ദീർഘദൂര ഫോക്കൽ ലെങ്ത്തുകളിൽ ഒപ്റ്റിക്കൽ വ്യക്തതയ്ക്കും കളർ കൃത്യതയ്ക്കും മുൻഗണന നൽകുന്നു. ഇവ ഫോണിന്റെ ക്യാമറ മൊഡ്യൂളിലേക്ക് നേരിട്ട് ഘടിപ്പിക്കാൻ കഴിയുന്നവയാണ്.
Content Highlights: Discover the cutting-edge gadgets of 2025! Explore revolutionary foldables, AI-powered wearables, and advanced camera tech that redefined the year.
Published: 29 Dec 2025, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented