കൊച്ചി: സോണി ഇന്ത്യ അത്യാധുനിക ബ്രാവിയ 8 II ക്യുഡി-ഒഎല്‍ഇഡി ടിവി സീരീസ് പുറത്തിറക്കി. ഏറ്റവും പുതിയ ക്യുഡി-ഒഎല്‍ഇഡി സാങ്കേതികവിദ്യയും എഐ അധിഷ്ഠിത എക്‌സ്ആര്‍ പ്രോസസറും സമന്വയിപ്പിച്ച്, ഈ സീരീസ് അസാധാരണമായ ചിത്രനിലവാരവും ഓഡിയോ അനുഭവവും നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. ആധുനിക കാഴ്ചക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പന ചെയ്ത ഈ ടിവി 164 സെ.മീ (65 ഇഞ്ച്), 139 സെ.മീ (55 ഇഞ്ച്) സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമാണ്.
ബ്രാവിയ 8 II സീരീസിലെ എക്‌സ്ആര്‍ പ്രോസസര്‍, എഐ സീന്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം ഉപയോഗിച്ച് ഡേറ്റ കൃത്യമായി വിശകലനം ചെയ്യുകയും യാഥാര്‍ഥ്യത്തോട് അടുത്ത ചിത്രങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് വികസിപ്പിച്ച നെറ്റ്ഫ്‌ളിക്‌സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡ്, സോണി പിക്‌ച്ചേഴ്‌സ് കോര്‍ കാലിബ്രേറ്റഡ് മോഡ്, പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡ് എന്നിവയും ഈ സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ്, എക്‌സ്ആര്‍ കോണ്‍ട്രാസ്റ്റ് ബൂസ്റ്റര്‍, അക്കോസ്റ്റിക് സര്‍ഫേസ് ഓഡിയോ+ ടെക്‌നോളജി എന്നിവ ഈ ടിവിയുടെ മറ്റ് പ്രധാന സവിശേഷതകളാണ്. മുഴുവന്‍ സ്‌ക്രീനിനെയും സ്പീക്കറാക്കി മാറ്റുന്ന ഈ സാങ്കേതികവിദ്യ, ശബ്ദത്തിന് അസാധാരണമായ വ്യക്തത നല്‍കുന്നു. കൂടാതെ, സോണി പിക്‌ച്ചേഴ്‌സ് കോര്‍ വഴി ഏറ്റവും പുതിയ സിനിമകളുടെയും ക്ലാസിക് ബ്ലോക്ക്ബസ്റ്ററുകളുടെയും ശേഖരവും ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്ക് 24 മാസത്തേക്ക് ഐമാക്‌സ് എന്‍ഹാന്‍സ്ഡ് വിഷ്വലുകളോടെ 4കെ ബ്ലൂ-റേ നിലവാരത്തില്‍ സിനിമകള്‍ സ്ട്രീം ചെയ്യാന്‍ 10 സൗജന്യ ക്രെഡിറ്റുകളും ലഭിക്കും.
വിലയും ലഭ്യതയും
- K-65XR80M2 (65 ഇഞ്ച്): ₹ 3,41,990
- K-55XR80M2 (55 ഇഞ്ച്): ₹ 2,46,990
2025 ജൂണ്‍ 17 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകള്‍ (സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ്), www.ShopatSC.com, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി ബ്രാവിയ 8 II സീരീസ് ലഭ്യമാകും.
Content Highlights: Sony India unveils the all-new BRAVIA 8 II QD-OLED series
Published: 18 Jun 2025, 08:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented