ലെനോവോ തിങ്ക്പാഡ് എക്‌സ് 1 ഫോള്‍ഡ് (2022) പുറത്തിറക്കി. 16.3 ഇഞ്ച് ഫോള്‍ഡബിള്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയോടുകൂടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 2024x2560 പിക്‌സല്‍ റസലൂഷനുണ്ട്. സ്‌ക്രീന്‍ മടക്കിക്കഴിഞ്ഞാല്‍ അത് 12 ഇഞ്ച് വലിപ്പമായി ചുരുങ്ങും. ഓണ്‍-സെല്‍ ടച്ച് സ്‌റ്റൈലസും ഇത് പിന്തുണയ്ക്കും.

To advertise here,

12-ാംതലമുറ ഇന്റല്‍ കോര്‍ യു9 ഐ5, ഐ7 പ്രൊസസറുകളാണ് തിങ്ക് പാഡ് എക്‌സ്1 ഫോള്‍ഡിന് ശക്തിപകരുക. 32 ജിബി എല്‍പിഡിഡിആര്‍5 റാം ഉണ്ട്.  1ടിബി എസ്എസ്ഡി സ്റ്റോറേജ് ഉണ്ട്.  അഞ്ച് മെഗാപിക്‌സല്‍ ഐആര്‍ വെബ് കാം വീഡിയോകോണ്‍ഫറന്‍സിങിനും ഇന്റല്‍ വിഷ്വല്‍ സെന്‍സ് കണ്‍ട്രോളിനും വേണ്ടി ഉപയോഗിക്കാം. 

രണ്ട് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, ഒരു യുഎസ്ബി ടൈപ്പ് സി 3.2 ജെന്‍ 2 പോര്‍ട്ട്, ഒരു നാനോ സിംകാര്‍ഡ് സ്ലോട്ട് എന്നിവ കണക്റ്റിവിറ്റിയ്ക്കായി നല്‍കിയിരിക്കുന്നു. വൈഫൈ 6ഇ വേര്‍ഷനാണിതില്‍. ഓപ്ഷണലായി 5ജി കണക്റ്റിവിറ്റിയുമുണ്ട്. ബ്ലൂടൂത്ത് വി5.2 പിന്തുണയ്ക്കും. 

ട്രാക്ക്‌പോയിന്റ് ഹാപ്റ്റിക് ടച്ച് പാഡ് ഉള്ള ഫുള്‍ സൈസ് ബാക്ക്‌ലിറ്റ് ബ്ലൂടൂത്ത് കീബോര്‍ഡും ഇതിനൊപ്പമുണ്ട്.  48 Whr ബാറ്ററിയ്‌ക്കൊപ്പം 65 വാട്ട് റാപ്പിര്‍ ചാര്‍ജ് സൗകര്യമുണ്ട്. 30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 4 മണിക്കൂര്‍ ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.