മെല്‍ബണ്‍: സ്‌പെയിനിന്റെ ഇതിഹാസ ടെന്നീസ് താരം റാഫേല്‍ നദാല്‍ മത്സരരംഗത്തേക്ക് തിരിച്ചുവരുന്നു. പരിക്കുമൂലം കുറച്ചുകാലമായി കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന നദാല്‍ എ.ടി.പി 250 ടൂര്‍ണമെന്റിലൂടെ തിരിച്ചെത്തും.
ജനുവരി നാലിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. 2021 ഓഗസ്റ്റിലാണ് നദാലിന് പരിക്കേറ്റത്. കാല്‍പ്പാദത്തിന് പരിക്കേറ്റ താരത്തിന് പിന്നീട് ഒരു ടൂര്‍ണമെന്റില്‍പോലും പങ്കെടുക്കാനായില്ല.
20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ലോകറെക്കോഡിനൊപ്പം നില്‍ക്കുന്ന നദാല്‍ നിലവില്‍ ലോകറാങ്കിങ്ങില്‍ ആറാമതാണ്. എ.ടി.പി 250 ടൂര്‍ണമെന്റില്‍ നദാലിന് നേരിടേണ്ടിവരുക മികച്ച എതിരാളികളെയാണ്. കെയ് നിഷികോരി, കെവിന്‍ ആന്‍ഡേഴ്‌സണ്‍, ഗ്രിഗോര്‍ ദിമിത്രോവ് തുടങ്ങിയ വമ്പന്മാരെല്ലാം മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Content Highlights: Rafael Nadal set for return from foot injury at Melbourne ATP event
Published: 10 Dec 2021, 05:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented