
ഒസ്ലോ: നോർവെ ചെസ്സിൽ ലോക ഒന്നാം നമ്പർ താരൻ മാഗ്നസ് കാൾസനെ മലർത്തിയടിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ക്ലാസിക്കൽ ചെസ്സിൽ നോർവീജിയൻ താരത്തെ രണ്ടാമതും കീഴടക്കിയാണ് പ്രഗ്നാനന്ദ അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള പ്രഗ്നാനന്ദയുടെ സാധ്യതകൾ സജീവമായി.
കൂടാതെ, ഒരേ ടൂർണമെന്റിലെ ക്ലാസിക്കൽ മത്സരങ്ങളിൽ കാൾസനെ രണ്ടുതവണ തോൽപ്പിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഈ ഇരുപതുകാരൻ സ്വന്തമാക്കി. ഈ വർഷം ക്ലാസിക്കൽ മത്സരങ്ങളിൽ ലോക ഒന്നാം നമ്പറുകാരനെ രണ്ടുതവണ പരാജയപ്പെടുത്തുന്ന ആദ്യ താരം കൂടിയാണ് പ്രഗ്നാനന്ദ.
തോൽവിക്കു പിന്നാലെ നിരാശയോടെ തലകുലുക്കി പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് കാൾസൻ കളംവിടുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഈ വിജയത്തോടെ 12 പോയിന്റുമായി പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. എട്ടാം നോർവേ ചെസ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ഈ തോൽവി.
ഇനി രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ നിലവിലെ ചാമ്പ്യനായ കാൾസന്റെ കിരീട പ്രതിരോധം വലിയ പ്രതിസന്ധിയിലാണ്. ഈ ടൂർണമെന്റിൽ കാൾസൻ നേരിട്ട നാല് ക്ലാസിക്കൽ തോൽവികളിൽ രണ്ടെണ്ണവും സമ്മാനിച്ചത് കാൾസന്റെ ആധിപത്യത്തിന് വെല്ലുവിളിയായി ഉയർന്നുവന്ന പ്രഗ്നാനന്ദയാണ്.
Published: 03 Jun 2026, 02:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented