പാരീസ്: പാരാലിമ്പിക്‌സില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രീതിപാലിന് രണ്ടാം മെഡല്‍. അത്‌ലറ്റിക്‌സ് വനിതാ ടി-35 വിഭാഗം 200 മീറ്റര്‍ ഓട്ടത്തില്‍ പ്രീതി വെങ്കലം നേടി. നേരത്തേ 100 മീറ്ററിലും ഇന്ത്യന്‍ താരം വെങ്കലം നേടിയിരുന്നു. 

To advertise here,

പാരലിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇരട്ടമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയായ പ്രീതി. മികച്ച വ്യക്തിഗത സമയം (30.01) കുറിച്ചാണ് പ്രീതി ഫൈനലില്‍ മൂന്നാമതെത്തിയത്. ചൈനീസ് താരങ്ങളായ സിയ സോ (28.15), ഗുവ ക്വിയാന്‍ക്വിന്‍ (29.09) സ്വര്‍ണവും വെള്ളിയും നേടി.