
പാരിസ്: ടെന്നിസ് ലോകം അസാധ്യമെന്ന് വിധിയെഴുതിയത് ഒരിക്കല്‍ക്കൂടി കൈവരിച്ചിരിക്കുകയാണ് നൊവാക് ദ്യോകോവിച്ച്. റൊളാണ്ട് ഗാരോസില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെതിരായ വിജയം. നാല് മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ട ചരിത്രപോരാട്ടത്തില്‍ നദാലിനെ കീഴടക്കിയാണ് ദ്യോകോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ഫൈനലില്‍ പ്രവേശിച്ചത്. നദാൽ കുത്തകയാക്കിയ ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ ഒരിക്കൽ മാത്രമാണ് ദ്യോകോവിച്ചിന് ചുംബിക്കാൻ അവസരം ലഭിച്ചത്. 2016ൽ. അന്ന് നദാൽ പരിക്ക് മൂലം മൂന്നാം റൗണ്ടിൽ പിൻവാങ്ങുകയായിരുന്നു.
ഫൈനലിനെ വെല്ലുന്ന വീറും വാശിയും തീപാറിച്ച സെമി പോരാട്ടത്തിന്റെ ആദ്യ സെറ്റില്‍ അടിപതറിയ ശേഷമായിരുന്നു ഇക്കുറി ദ്യോകോയുടെ മിന്നുന്ന തിരിച്ചുവരവ്. സ്കോര്‍: 3-6, 6-3. 7-6 (4), 6-2. ദ്യസെറ്റില് ഒരുവേള നദാല്‍ 50 എന്ന സ്കോറില്‍ മുന്നിലായിരുന്നു. ഒപ്പത്തിനൊപ്പമുളള വാശിയേറിയ പോരാട്ടം കണ്ട മൂന്നാം സെറ്റാവട്ടെ 97 മിനിറ്റിനാണ് നീണ്ടുനിന്നത്. ഇതിലാവട്ടെ ലീഡെടുക്കാനുള്ള നല്ല അവസരമുണ്ടട്ടായിരുന്നു നദാലിന്.
റൊളാണ്ട് ഗാരോസില്‍ പതിമൂന്ന് കിരീടം നേടിയ അതുല്ല്യ ചരിത്രമുള്ള നദാലിനെ രണ്ട് തവണ തോല്പിക്കുന്ന ആദ്യ താരമെന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഒന്നാം സീഡായ ദ്യോകോവിച്ച്.
'ഓരോ തവണ നദാലിനെതിരേ കോര്ട്ടിലിറങ്ങുമ്പോഴും ജയിക്കുക എന്നാല്‍ ഒരു എവറസ്റ്റ് കീഴടക്കുന്നതിന് തുല്ല്യമാണെന്ന ചിന്തയുണ്ടാകും നമുക്ക്.'-മത്സരശേഷം ദ്യോകോവിച്ച് പ്രതികരിച്ചു. 'ഫ്രഞ്ച് ഓപ്പണിലെ എന്റെ ഏറ്റവും മികച്ച ജയങ്ങളില്‍ ഒന്നാണിത്. കരിയറിലെ തന്നെ ഏറ്റവും മികച്ച മൂന്ന് മത്സരങ്ങളില്‍ ഒന്ന്.'-ദ്യോകോ പറഞ്ഞു.
ഫ്രഞ്ച് ഓപ്പണില്‍ അവസാനമായി എട്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണയും നദാലിനോട് തോറ്റ ചരിത്രമായിരുന്നു ദ്യോകോവിച്ചിനുള്ളത്. 2020ലെ ഫൈനലും ഉള്‍പ്പെടും ഇതില്‍.
ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസാണ് ഫൈനലില്‍ ദ്യോകോവിച്ചിന്റെ എതിരാളി. ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് സിറ്റ്സിപാസ് കന്നി ഗ്രാൻഡ്സ്ലാം ഫൈനലിന് യോഗ്യത നേടിയത്. ആദ്യ രണ്ട് സെറ്റും സ്വന്തമാക്കിയശേഷം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും കൈവിട്ടായിരുന്നു സിറ്റ്സിപാസിന്റെ ജയം. സ്കോര്‍: 6-3, 6-3, 4-6, 4-6, 6-3.
Content Highights: Novak Djokovic beats Rafael Nadal in French Open Tennis Semifinal
Published: 12 Jun 2021, 09:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented