ന്യൂഡല്‍ഹി: 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ നീതു ഘന്‍ഘാസ് സ്വര്‍ണം നേടി. 

To advertise here,

ഫൈനലില്‍ മംഗോളിയയുടെ ലുട്‌സായ്ഖാന്‍ അള്‍ട്ടാന്‍സെറ്റ്‌സെഗിനെ തകര്‍ത്താണ് ഇന്ത്യന്‍ താരം സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. ഫൈനലില്‍ മംഗോളിയ താരത്തിനെ ഒന്നു പൊരുതാന്‍ പോലും അനുവദിക്കാതെയാണ് നീതു വിജയം നേടിയത്. 5-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ന്യൂഡല്‍ഹിയാണ് ലോകബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആറാമത്തെ ഇന്ത്യന്‍ വനിതയാണ് നീതു. മേരി കോം, ലായ്ശ്രാം സരിതാ ദേവി, ജെന്നി, ലേഖ, നിഖാത് സരിന്‍ എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.