ഹുലുന്‍ബുയര്‍ (ചൈന): ഏഷ്യല്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ദക്ഷിണകൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകളുമായി തിളങ്ങി. 19, 45 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്റെ ഗോളുകള്‍. 13-ാം മിനിറ്റില്‍ ഉത്തം സിങ്ങും 32-ാം മിനിറ്റില്‍ ജര്‍മന്‍പ്രീത് സിങ്ങും ഇന്ത്യയ്ക്കായി വലകുലുക്കി. 33-ാം മിനിറ്റില്‍ യാങ് ജി ഹുനാണ് കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചൈനയെ നേരിടും. സെമിയില്‍ പാകിസ്താനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ചൈന ഫൈനലില്‍ കടന്നത്. ടൂര്‍ണമെന്റിന്റെ അഞ്ചാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.
Content Highlights: India stormed into the Asian Champions Trophy final, defeating South Korea 4-1
Published: 16 Sept 2024, 07:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented