ഗ്ലാസ്‌ഗോ: ഭാരോദ്വഹനത്തിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയതിന് പിന്നാലെ 58 കിലോഗ്രാം വിഭാഗത്തിൽ വെങ്കലവും നേടി. 58 കിലോഗ്രാം വിഭാഗത്തിൽ ബിന്ധ്യാറാണി ദേവിയാണ് വെങ്കലം നേടിയത്. സ്‌നാച്ചിൽ പിന്നിലായെങ്കിലും ക്ലീൻ ആൻഡ് ജെർക്കിൽ തിരിച്ചുവന്നാണ് ബിന്ധ്യാറാണി ദേവി മൂന്നാം സ്ഥാനത്തെത്തിയത്. ആകെ 199 കിലോ ആണ് ഇന്ത്യൻ താരം ഉയർത്തിയത്. 229 കിലോ ഉയർത്തിയ നൈജീരിയയുടെ റഫിയാതു ഫൊലാഷെയ്ഡ് സ്വർണവും 215 കിലോ ഉയർത്തിയ കാനഡയുടെ ആൻ സോഫി വെങ്കലവും നേടി.
സ്‌നാച്ചിൽ 83 കിലോ ഉയർത്തിയാണ് ബിന്ധ്യാറാണി ദേവി മത്സരം തുടങ്ങിയത്. പിന്നീടുള്ള രണ്ട് ശ്രമങ്ങളിലും മികച്ച പ്രകടനം നടത്തി. രണ്ടാം ശ്രമത്തിൽ 85 കിലോയും മൂന്നാം ശ്രമത്തിൽ 87 കിലോയുമാണ് ഉയർത്തിയത്. എന്നാൽ സ്‌നാച്ച് റൗണ്ട് അവസാനിക്കുമ്പോൾ നാലാം സ്ഥാനത്തായിരുന്നു താരം. നൈജീരിയയുടെ റഫിയാതു ഫൊലാഷെയ്ഡ് 103 കിലോ ഉയർത്തി മുന്നിലെത്തി. സ്‌നാച്ചിൽ രണ്ടാമതുണ്ടായിരുന്നത് കാനഡയുടെ ആൻ സോഫിയായിരുന്നു. 94 കിലോ ആണ് കനേഡിയൻ താരം ഉയർത്തിയത്. ഇംഗ്ലണ്ടിന്റെ എലിസ പ്രാറ്റ് 87 കിലോ ഉയർത്തി മൂന്നാം സ്ഥാനത്തുമെത്തി.
സ്‌നാച്ചിൽ നാലാമതായെങ്കിലും ക്ലീൻ ആൻഡ് ജെർക്കിൽ ബിന്ധ്യാറാണി ശക്തമായി തിരിച്ചുവന്നു. ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യശ്രമത്തിൽ പരാജയപ്പെട്ടു. രണ്ടാം ശ്രമത്തിൽ 112 കിലോ ഉയർത്തിയാണ് മൂന്നാമതെത്തിയത്. മൂന്നാം ശ്രമത്തിൽ 116 കിലോ ഉയർത്താനുള്ള ശ്രമവും വിഫലമായി. അതോടെ ആകെ 199 കിലോ ഉയർത്തി. സ്‌നാച്ചിൽ മൂന്നാമതുണ്ടായിരുന്ന എലിസ പ്രാറ്റിന് 109 കിലോ മാത്രമാണ് ഉയർത്താനായത്. അതോടെ നാലാം സ്ഥാനത്തേക്ക് വീണു.
Content Highlights: Bindyarani Devi won bronze in the 58kg weightlifting category at the Glasgow games
Published: 27 Jul 2026, 10:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented